കോവിഡ്-19 വ്യാപനം നിയന്ത്രണവിധേയമായ ഇടുക്കി ജില്ലയിൽ നിയന്ത്രണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചു. മൂന്നാറിൽ പ്രത്യേക നിയന്ത്രണങ്ങൾ തുടരും. 21 മുതൽ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെ തുറന്നു പ്രവർത്തിപ്പിക്കാം.
മൂന്നാറിൽ വസ്ത്രവ്യാപാര ശാലകളും ജ്വല്ലറികളും തുറക്കാൻ പാടില്ല. മൂന്നാറിൽ ഒരു മണിക്കൂർ സമയമേ ആളുകൾക്ക് സാധനങ്ങൾ വാങ്ങാൻ സമയം അനുവദിക്കൂ. ഇതിനായി സമയം രേഖപ്പെടുത്തി പാസുകൾ നൽകും. തമിഴ്നാട്ടിൽനിന്നുള്ളവർ അനധികൃതമായി ജില്ലയിൽ പ്രവേശിക്കുന്നതു തടയാനാണ് മൂന്നാറിനു പ്രത്യേക നിയന്ത്രണം നിലനിർത്തിയിരിക്കുന്നത്.
നിയന്ത്രണങ്ങളോടെ ജില്ലയിൽ വാഹനഗതാഗതം അനുവദിച്ചു. ടാക്സികൾക്കു സ്റ്റാൻഡുകളിൽ പ്രവർത്തനം അനുവദിച്ചു. ജില്ലകൾക്കുള്ളിൽ മാത്രമേ ഗതാഗത അനുമതിയുള്ളൂ. സർക്കാർ - അർധസർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കും. ഹോട്ടലുകൾ ഉൾപ്പെടെയുള്ള കച്ചവട സ്ഥാപനങ്ങൾക്കും തൊഴിൽശാലകൾക്കും കാർഷിക മേഖലയ്ക്കും പ്രവർത്തിക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ അനുമതിയോടെ അന്തർ ജില്ല - സംസ്ഥാന യാത്രകളും അനുവദിക്കും.