+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തി​ൽ നാ​ലുപേ​ർ​ക്കുകൂടി കോ​വി​ഡ്

സം​സ്ഥാ​ന​ത്ത് ശനിയാഴ്ച നാ​ലു​പേ​ർ​ക്കു കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു ക​ണ്ണൂ​ർ ജി​ല്ല​യി​ൽ മൂ​ന്നു പേ​ർ​ക്കും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്കും. ഇ​തി​ൽ മൂ​ന്നു പേ​ർ ദു​ബാ​യി​ൽ​നി​ന്നു വ​ന്ന​ത
കേ​ര​ള​ത്തി​ൽ നാ​ലുപേ​ർ​ക്കുകൂടി കോ​വി​ഡ്
സം​സ്ഥാ​ന​ത്ത് ശനിയാഴ്ച നാ​ലു​പേ​ർ​ക്കു കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു- ക​ണ്ണൂ​ർ ജി​ല്ല​യി​ൽ മൂ​ന്നു പേ​ർ​ക്കും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്കും. ഇ​തി​ൽ മൂ​ന്നു പേ​ർ ദു​ബാ​യി​ൽ​നി​ന്നു വ​ന്ന​താ​ണ്. ഒ​രാ​ൾ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഒ​രാ​ൾ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ര​ണ്ടു പേ​ർ ശനിയാഴ്ച രോ​ഗ​മു​ക്ത​രാ​യി. 257 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ൽ​നി​ന്നു മു​ക്തി നേ​ടി​യ​ത്. ഇ​നി 140 പേ​രാ​ണ് സം​സ്ഥാ​ന​ത്തു ചി​കി​ത്സ​യി​ലു​ള്ള​ത്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 67,190 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​വ​രി​ൽ 66,686 പേ​ർ വീ​ടു​ക​ളി​ലും 504 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 104 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.