ലോക്ക് ഡൗണിൽ ഇളവു നൽകുന്ന സാഹചര്യത്തിലും അവശ്യമല്ലാതെ ജില്ല വിട്ടുള്ള യാത്രകൾ അനുവദിക്കില്ലെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. അനാവശ്യ കാര്യങ്ങൾക്കു ജനങ്ങൾ പുറത്തിറങ്ങരുത്.
ഒരു കാറിൽ പരമാവധി മൂന്നു പേർക്കു യാത്ര ചെയ്യാം. അവശ്യ യാത്രകൾക്കാണ് ഇത്തരത്തിൽ വാഹനങ്ങൾ പുറത്തിറക്കാൻ അനുവദിക്കുക. സെൽഫ് ഡിക്ലറേഷൻ നിർബന്ധമല്ല. എന്നാൽ, ഡിക്ലറേഷൻ ഉണ്ടാകുന്നതു നല്ലതാണ്. ഓഫീസുകളിൽ പോകുന്നവർക്ക് ഓഫീസിലെ തിരിച്ചറിയൽ കാർഡ് നിർബന്ധമായും കാണിക്കണം. ജനങ്ങൾ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങൾക്കു പുറത്തിറങ്ങാതിരിക്കാൻ ഇനിയും ശ്രദ്ധിക്കണമെന്നും ഡിജിപി പറഞ്ഞു.