കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാസിന്റെ നേതൃത്വത്തിൽ തുണികൾ കൊണ്ടുള്ള മാസ്ക് നിർമാണം ആരംഭിച്ചു. ചാസിന്റെ കീഴിലുള്ള കോപ്റ്റാക്ക് തയ്യൽ സെന്ററിലും മല്ലപ്പള്ളി ഖാദി കേന്ദ്രത്തിലും വീടുകളിലുമാണു മാസ്കുകൾ നിർമിക്കുന്നത്.
ആദ്യഘട്ടത്തിൽ 25,000 മാസ്കുകളാണു തയാറാക്കുന്നത്. ഒറ്റത്തവണ ഉപയോഗിക്കാവുന്നവയേക്കാൾ പരിസ്ഥിതി സൗഹൃദ ഖാദി, കോട്ടണ്‍ തുണികൾ ഉപയോഗിച്ചുള്ളവയ്ക്കാണു മുൻഗണന നൽകുന്നത്.
സോപ്പുപയോഗിച്ചു കഴുകി വീണ്ടും ഉപയോഗിക്കാവാനാകും. ചാസ് കേന്ദ്ര ഓഫീസിലും കോട്ടയം ശാസ്ത്രിറോഡ്, ചങ്ങനാശേരി അരമനപ്പടി, മല്ലപ്പള്ളി, പള്ളിക്കൂട്ടുമ്മ എന്നിവടങ്ങളിലുള്ള ഖാദി- ഭവനുകളിലും മാസ്കുകൾ മിതമായ നിരക്കിൽ ലഭ്യമാകും.
കോവിഡ്-19 നെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാനിറ്റൈസർ അതിഥി തൊഴിലാളികൾക്കും സംസ്ഥാന തൊഴിലാളികൾക്കുവേണ്ടി ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് ചാസ് മാസ്ക് നിർമാണം നടത്തുന്നത്. 9605050092.