ഒറീസയിൽ കൊറോണ വൈറസ് ബാധ മൂലം കഷ്ടത അനുഭവിക്കുന്ന നഗരദരിദ്രർക്കായി 100 കോടി രൂപയുടെ പാക്കേജ്. 4.5 ലക്ഷം ദരിദ്ര കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നു മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.
ദിവസവേതനക്കാർ അടക്കമുള്ളവർക്കു തൊഴിലധിഷ്ഠിത പദ്ധതികളിലൂടെ ഉപജീവനമാർഗം പ്രദാനം ചെയ്യുകയാണു ലക്ഷ്യമിടുന്നത്. സെപ്റ്റംബർ വരെ പദ്ധതി തുടരും. ശന്പളം ബാങ്ക് അക്കൗണ്ടിലൂടെയേ നല്കൂ. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.