കർണാടകയിൽ കോവിഡ് ബാധിച്ച് ഇന്നലെ ഒരാൾക്കൂടി മരിച്ചതോടെ മരണസംഖ്യ 14 ആയി. 24 മണിക്കൂറിനിടെ 25 പേർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 384 ആകുകയുംചെയ്തു. വിജയപുര സ്വദേശിയായ 42 വയസുള്ളയാളാണ് ഇന്നലെ മരിച്ചത്.
അതേസമയം, ചൊവ്വാഴ്ച മുതൽ ഇരുചക്ര വാഹനങ്ങൾക്കും ചരക്കുവാഹനങ്ങൾക്കും നിരത്തിലിറങ്ങാമെന്നും മദ്യഷാപ്പുകൾ മേയ് മൂന്നുവരെ അടച്ചിടുമെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചു.