ഗൾഫ് മേഖലയിലെ കോവിഡ്-19 ബാധിതരുടെ സംഖ്യ കാൽലക്ഷത്തിലേക്ക്. സൗദിഅറേബ്യയിൽ 1132 പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സൗദിയിൽ രോഗബാധിതർ 8274 ആയി.
കഴിഞ്ഞ പത്തുദിവസങ്ങളിലാണ് രോഗബാധ ഇത്രകണ്ട് കൂടിയത്. വെള്ളിയാഴ്ച 762, വ്യാഴാഴ്ച 518 എന്നിങ്ങനെയായിരുന്നു രോഗബാധ സ്ഥിരീകരണം.
യുഎഇയിൽ രണ്ടാഴ്ചയായി രോഗബാധിതരുടെ എണ്ണം ക്രമമായി കൂടുകയാണ്. വെള്ളിയാഴ്ച 477 പേരിലും വ്യാഴാഴ്ച 460 പേരിലും രോഗം സ്ഥിരീകരിച്ചു. യുഎഇയിൽ 6302 പേരിലാണ് ഇന്നലെവരെ രോഗബാധ. ഖത്തറിൽ 5008 രോഗികളായി. ഈ മൂന്നു രാജ്യങ്ങളിലായിത്തന്നെ 20,000-ൽപരം രോഗികളുണ്ട്. ബഹറിൻ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം താരതമ്യേന കുറവാണ്.
റിയാദിൽ രോഗികളുടെ എണ്ണം കുറയുന്നു
കോവിഡ് രോഗം ബാധിച്ചു സൗദി അറേബ്യയിൽ നാലു പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചെങ്കിലും തലസ്ഥാനമായ റിയാദിൽ കോവിഡ് കുറഞ്ഞു വരുന്നത് ആശ്വാസമേകുന്നു. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിൽ രോഗികൾ വർധിച്ചു വരുന്നതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുമ്പോൾ റിയാദിൽ രണ്ടു ദിവസമായി രോഗികളുടെ എണ്ണം കുറഞ്ഞു. വ്യാഴാഴ്ച 84 പേരായിരുന്നു റിയാദിൽ പുതിയ രോഗികളെങ്കിൽ വെള്ളിയാഴ്ച അത് 24 മാത്രമായി കുറഞ്ഞു.
മക്കയിൽ അവസാനത്തെ കണക്കുകൾ പ്രകാരം 325 പുതിയ രോഗികളുണ്ട്. മറ്റ് പ്രവിശ്യകളിലെ പുതിയ രോഗികളുടെ കണക്ക് ഇപ്രകാരമാണ്. മദീന (197), ജിദ്ദ (142), ഹൊഫൂഫ് (35), ദമ്മാം (18), ജുബൈൽ (04), ഖോബാർ (02), തായിഫ് (03) ബിഷ (02).
1049 പേര് പൂർണമായും രോഗമുക്തി നേടി. 87 പേർക്കാണ് സൗദി അറേബ്യയിൽ കോവിഡ് മൂലം ജീവഹാനി സംഭവിച്ചത്. 762 പേർ പുതുതായി രോഗം ബാധിച്ചതോടെ രോഗബാധിർ 7142 ആയി.