ലോക്ക് ഡൗണിനെത്തുടർന്ന് രാജ്യത്ത് ഇന്ധന ഉപയോഗം കുത്തനേ ഇടിഞ്ഞു. മാർച്ചിൽ ഡീസൽ വില്പന 24.23 ശതമാനം താണ് 56.5 ലക്ഷം ടൺ ആയി. പെട്രോൾ വില്പന 16.37 ശതമാനം താണ് 21.5 ലക്ഷം ടൺ ആയി.
വിമാന ഇന്ധന വില്പന 32.4 ശതമാനം താണ് 4.84 ലക്ഷം ടൺ മാത്രമായി.അതേസമയം പാചകവാതക വില്പന 1.9 ശതമാനം കൂടി 23 ലക്ഷം ടണ്ണിലെത്തി. ഏപ്രിലിൽ വില്പനയിലുണ്ടാകുന്ന ഇടിവ് വളരെ കൂടുതലാകുമെന്നു കരുതപ്പെടുന്നു.