+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് 19: പ്രവാസികൾക്ക് നോ​ർ​ക്ക ധ​ന​സ​ഹാ​യം

കോ​​​വി​​​ഡ് 19 ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള വി​​​വി​​​ധ ധ​​​ന​​​സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​
കോ​വി​ഡ് 19: പ്രവാസികൾക്ക് നോ​ർ​ക്ക ധ​ന​സ​ഹാ​യം
കോ​​​വി​​​ഡ് 19 ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള വി​​​വി​​​ധ ധ​​​ന​​​സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ ശ​​​നി​​​യാ​​​ഴ്ച മു​​​ത​​​ൽ സ്വീ​​​ക​​​രി​​​ക്കും. നോ​​​ർ​​​ക്ക റൂ​​​ട്ട്സി​​​ന്‍റെ വെ​​​ബ്സൈ​​​റ്റ് www.norkaroots.org വ​​​ഴി​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. കേ​​​ര​​​ള പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ ക്ഷേ​​​മ​​​നി​​​ധി പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്ക് ഒ​​​റ്റ​​​ത്ത​​​വ​​​ണ സ​​​ഹാ​​​യ​​​മാ​​​യി 1,000 രൂ​​​പ ല​​​ഭി​​​ക്കും.

കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​യ ക്ഷേ​​​മ​​​നി​​​ധി​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 10,000 രൂ​​​പ അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യ​​​മാ​​​യി ല​​​ഭി​​​ക്കും. സാ​​​ന്ത്വ​​​ന പ​​​ദ്ധ​​​തി​​​യി​​​ൽ കോ​​​വി​​​ഡ് 19 ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നാ​​​ൽ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​വ​​​ർ​​​ക്കും സാ​​​ന്ത്വ​​​ന സ​​​ഹാ​​​യ ച​​​ട്ട​​​പ്ര​​​കാ​​​രം 10,000 രൂ​​​പ വീ​​​തം ല​​​ഭി​​​ക്കും. വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ത്ത് ര​​​ണ്ടോ അ​​​തി​​​ല​​​ധി​​​ക​​​മോ വ​​​ർ​​​ഷം തൊ​​​ഴി​​​ലെ​​​ടു​​​ത്ത​​​ശേ​​​ഷം മ​​​ട​​​ങ്ങി​​​യെ​​​ത്തി പ​​​ത്ത് വ​​​ർ​​​ഷം ക​​​ഴി​​​യാ​​​ത്ത പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കാ​​​ണ് സാ​​​ന്ത്വ​​​ന പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ചി​​​കി​​​ത്സാ​​​സ​​​ഹാ​​​യം ല​​​ഭി​​​ക്കു​​​ന്ന​​​ത്. പ്ര​​​വാ​​​സി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ൽ നി​​​ന്നും സ​​​ഹാ​​​യ​​​ധ​​​നം ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്കു​​​മാ​​​ത്ര​​​മേ ഈ ​​​ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളു.

2020 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നോ അ​​​തി​​​നു​​​ശേ​​​ഷ​​​മോ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ക​​​യും ലോ​​​ക്ക് ഡൗ​​​ൺ കാ​​​ര​​​ണം തൊ​​​ഴി​​​ലി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് തി​​​രി​​​ച്ച് പോ​​​കാ​​​ൻ സാ​​​ധി​​​ക്കാ​​​തെ വ​​​രു​​​ക​​​യും ചെ​​​യ്യു​​​ന്ന കാ​​​ല​​​വ​​​ധി​​​യു​​​ള്ള പാ​​​സ്പോ​​​ർ​​​ട്ട്, വി​​​സ എ​​​ന്നി​​​വ​​​യു​​​ള്ള​​​വ​​​ർ​​​ക്കും ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ വി​​​സ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​ധി​​​ക​​​രി​​​ച്ച​​​വ​​​ർ​​​ക്കും 5,000 രൂ​​​പ ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭി​​​ക്കും.

പേ​​​ര്, വി​​​ലാ​​​സം, മൊ​​​ബൈ​​​ൽ ന​​​മ്പ​​​ർ, പാ​​​സ്പോ​​​ർ​​​ട്ടി​​​ന്‍റെ ഒ​​​ന്ന്, ര​​​ണ്ട്, അ​​​ഡ്ര​​​സ് പേ​​​ജു​​​ക​​​ൾ, യാ​​​ത്രാ വി​​​വ​​​ര​​​മ​​​ട​​​ങ്ങി​​​യ പേ​​​ജ്, പാ​​​സ്പോ​​​ർ​​​ട്ടി​​​ൽ 2020 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് ശേ​​​ഷം അ​​​റൈ​​​വ​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ പേ​​​ജ്, വി​​​സാ പേ​​​ജ്/ വി​​​സ കോ​​​പ്പി, അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ ബാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ അ​​​പ് ലോ​​​ഡ് ചെ​​​യ്യ​​​ണം. 5,000 രൂ​​​പ ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ 30. വി​​​ശ​​​ദ വി​​​വ​​​രം www.norkaroots.org യി​​​ലും 0471-2770515, 2770557 (ഇ​​​ന്ത്യ​​​ൻ സ​​​മ​​​യം രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ) ന​​​മ്പ​​​രി​​​ലും ല​​​ഭി​​​ക്കും.