+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈന്യത്തിന് രണ്ടു സ്പെഷൽ ട്രെയിനുകൾ

ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് സൈ​ന്യ​ത്തി​നു റെ​യി​ൽ​വേ ര​ണ്ടു സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തും. വ​ട​ക്കു കി​ഴ​ക്ക​ൻ അ​തി​ർ​ത്തി​ക​ളി​ലെ സൈ​നി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണു സ​ർ​വീ​സ്. ബം​ഗ​ളൂ​രു​വി​ൽനി​ന്നാ​യ
സൈന്യത്തിന് രണ്ടു സ്പെഷൽ ട്രെയിനുകൾ
ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് സൈ​ന്യ​ത്തി​നു റെ​യി​ൽ​വേ ര​ണ്ടു സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തും. വ​ട​ക്കു കി​ഴ​ക്ക​ൻ അ​തി​ർ​ത്തി​ക​ളി​ലെ സൈ​നി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണു സ​ർ​വീ​സ്. ബം​ഗ​ളൂ​രു​വി​ൽനി​ന്നാ​യി​രി​ക്കും ര​ണ്ടു സ​ർ​വീ​സു​ക​ളും തു​ട​ങ്ങു​ന്ന​ത്. ഈ ​മാ​സം പ​തി​നേ​ഴി​നും പ​തി​നെ​ട്ടി​നു​മാ​ണു സ​ർ​വീ​സു​ക​ൾ.

പ​തി​നേ​ഴിനു പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ജ​മ്മു​വി​ലേ​ക്കും പി​റ്റേ​ന്നു​ള്ള​ത് ഗോ​ഹ​ട്ടി​ക്കും. ജ​മ്മു​വി​ലേ​ക്കു​ള്ള ട്രെ​യി​ൻ ബ​ൽ​ഗാം, സെ​ക്ക​ന്ത​രാ​ബാ​ദ്, അം​ബാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​ത്തും. ഗോ​ഹ​ട്ടി​യി​ലേ​ക്കു​ള്ള വ​ണ്ടി ബ​ൽ​ഗാം, ഗോ​പാ​ൽ​പു​ർ, ഹൗ​റ, ന്യൂ ​ജ​യ്പാ​ൽ​ഗു​ഢി എ​ന്നി​വി​ട​ങ്ങ​ളി​ലും നി​ർ​ത്തും.

ജ​മ്മു​വി​ലെ​യും ഗോ​ഹ​ട്ടി​യി​ലെ​യും സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ ജോ​യി​ൻ ചെ​യ്യാ​നു​ള്ള​വ​ർ​ക്കാ​ണ് സ​ർ​വീ​സ്. ക്വാ​റ​ന്‍റൈ​ൻ പൂ​ർ​ത്തി​യാ​ക്കി തി​രി​കെ എ​ത്തു​ന്ന​വ​ർ​ക്കും ഈ ​സ​ർ​വീ​സു​ക​ൾ ഉ​പ​യോ​ഗി​ക്കാം. സൈ​ന്യ​ത്തി​നാ​യി കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​താ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​വു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ തു​ട​രു​ക​യാ​ണ്.