+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് - 19: ക​ർ​ണാ​ട​ക​യി​ൽ മ​ര​ണം 13 ആയി

വ്യാഴാഴ്ച ഒ​​​രാ​​​ൾ​​​കൂടി മ​​​രി​​​ച്ച​​​തോ​​​ടെ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​വ​​​രു​​​ടെ എ​​​ണ്ണം 13 ആ​​​യി.അ​​​ടു​​​ത്ത​​യി​​ടെ മ​​​ണി​​​പ്പൂ​​​ർ സ​​​ന
കോവിഡ് - 19: ക​ർ​ണാ​ട​ക​യി​ൽ മ​ര​ണം 13 ആയി
വ്യാഴാഴ്ച ഒ​​​രാ​​​ൾ​​​കൂടി മ​​​രി​​​ച്ച​​​തോ​​​ടെ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​വ​​​രു​​​ടെ എ​​​ണ്ണം 13 ആ​​​യി.

അ​​​ടു​​​ത്ത​​യി​​ടെ മ​​​ണി​​​പ്പൂ​​​ർ സ​​​ന്ദ​​​ർ​​​ശി​​​ച്ച് മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ബം​​​ഗ​​​ളൂ​​​രു രാ​​​മ​​​സ്വാ​​​മി പാ​​​ള​​​യ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​റു​​പ​​ത്തി​​യാ​​റു​​കാ​​​ര​​​നാ​​​ണ് ഇ​​​ന്ന​​​ലെ മ​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ 19 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ ക​​ർ​​ണാ​​ട​​ക​​യി​​ൽ 34 പേ​​​ർ​​​ക്കു​​​കൂ​​​ടി കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഇ​​​തോ​​​ടെ ഇ​​വി​​ടെ കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം 313 ആ​​​യി. ഇ​​​തി​​​ൽ 82 പേ​​​ർ രോ​​​ഗ​​​വി​​​മു​​​ക്ത​​​രാ​​​യി ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. അ​​​തേ​​​സ​​​മ​​​യം, സം​​​സ്ഥാ​​​ന​​​ത്തെ എ​​​ട്ടു ജി​​​ല്ല​​​ക​​​ൾ കോ​​​വി​​​ഡ് ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ളാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ദ​​​ക്ഷി​​​ണ ക​​​ന്ന​​​ഡ, ബം​​​ഗ​​​ളൂ​​​രു അ​​​ർ​​​ബ​​​ൻ, മൈ​​​സൂ​​​രു, ധാ​​​ർ​​​വാ​​​ഡ്, ക​​​ൽ​​​ബു​​​ർ​​​ഗി, ബാ​​​ഗ​​​ൽ​​​കോ​​​ട്ട്, ബെ​​​ലാ​​​ഗ​​​വി, ബി​​​ദാ​​​ർ ജി​​​ല്ല​​​ക​​​ളാ​​​ണ് ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.