ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ വാഹന, ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസികൾ പുതുക്കാനുള്ള തീയതി മേയ് 15 വരെ നീട്ടിയതായി കേന്ദ്ര ഗവൺമെന്റ് അറിയിച്ചു. ഇതു സംബന്ധിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു.
തേഡ് പാർട്ടി മോട്ടോർവാഹന ഇൻഷ്വറൻസിനും ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾക്കുമാണ് ഇത് ബാധകം. മാർച്ച് 25നും മേയ് മൂന്നിനുമിടയിൽ കാലാവധി തീരുന്ന ആരോഗ്യ, മോട്ടോർ വാഹന തേർഡ് പാർട്ടി പോളിസി ഉടമകൾക്ക് , കോവിഡ് മൂലമുള്ള പ്രതിസന്ധി കാരണം പ്രീമിയം സമയത്തിന് പുതുക്കാൻ സാധിക്കുന്നില്ലെങ്കിൽ മേയ് 15 നകം പ്രീമിയം അടച്ചാൽ മതി.
ഈ കാലയളവിൽ, പുതുക്കേണ്ട സമയം കഴിഞ്ഞാലും പുതുക്കേണ്ട തീയതി മുതൽ പോളിസി നിലനിൽക്കുകയും തടസമില്ലാതെ ക്ലെയിം ചെയ്യാനും സാധിക്കും .