ചൈനയിൽനിന്ന് അഞ്ചു ലക്ഷം കോവിഡ്-19 റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ ചൊവ്വാഴ്ച എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊറോണ വൈറസ് ഹോട്ട് സ്പോട്ടുകളിൽ പരിശോധനയ്ക്ക് ഈ കിറ്റുകൾ ഉപയോഗിക്കുമെന്ന് ഐസിഎംആർ സാംക്രമികരോഗം, പകവ്യാധി വിഭാഗം തലവൻ ഡോ. രാമൻ ആർ. ഗംഗധേക്കർ പറഞ്ഞു.
ഇതുവരെ 2,90,401 സാന്പിളുകൾ പരിശോധിച്ചു. ഇന്ത്യ പരിശോധിക്കുന്ന 24 പേരിൽ ഒരാളാണ് പോസിറ്റീവാകുന്നത്. ജപ്പാനിൽ 11.7 ഉം ഇറ്റലിയിൽ 6.7 ഉം അമേരിക്കയിൽ 5.3 ഉം ആണ്. അതിനാൽ ഇന്ത്യയിൽ പരിശോധന കുറവാണെന്നു പറയാൻ സാധിക്കില്ലെന്നും രാമൻ പറഞ്ഞു.