+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്കയിൽ മരണം മുപ്പതിനായിരം കടന്നു

ന്യൂ​യോ​ർ​ക്കി​ൽ മാ​സ്ക് ധാ​ര​ണം നി​ർ​ബ​ന്ധ​മാ​ക്കി ഗ​വ​ർ​ണ​ർ ആ​ൻ​ഡ്രൂ ക്വോ​മോ ഉ​ത്ത​ര​വി​റ​ക്കി. പൊ​തു​സ്ഥ​ല​ങ്ങ​ൾ, ബ​സ്, ട്രെ​യി​ൻ, ക​ട​ക​ൾ തു​ട​ങ്ങി ആ​ളു​ക​ൾ കൂ​ടു​ന്നി​ട​ത്തെ​ല്ലാം ഇ​തു ബാ​ധ​ക​മാ​
അമേരിക്കയിൽ മരണം മുപ്പതിനായിരം കടന്നു
ന്യൂ​യോ​ർ​ക്കി​ൽ മാ​സ്ക് ധാ​ര​ണം നി​ർ​ബ​ന്ധ​മാ​ക്കി ഗ​വ​ർ​ണ​ർ ആ​ൻ​ഡ്രൂ ക്വോ​മോ ഉ​ത്ത​ര​വി​റ​ക്കി. പൊ​തു​സ്ഥ​ല​ങ്ങ​ൾ, ബ​സ്, ട്രെ​യി​ൻ, ക​ട​ക​ൾ തു​ട​ങ്ങി ആ​ളു​ക​ൾ കൂ​ടു​ന്നി​ട​ത്തെ​ല്ലാം ഇ​തു ബാ​ധ​ക​മാ​ണ്. അ​തു​പോ​ലെ ആ​റ​ടി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തു തു​ട​ര​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത്, ക​ട​ക​ളിൽ നീ​ണ്ട ക്യൂ​വി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്.

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ എ​ണ്ണം 6.5 ല​ക്ഷം ആ​കു​ന്നു. മ​ര​ണ​സം​ഖ്യ മു​പ്പ​തി​നാ​യി​രം പി​ന്നി​ട്ടു. ആ​കെ മ​ര​ണം 33,405 ആ​യി. ന്യൂ​യോ​ർ​ക്കി​ൽ മാ​ത്രം കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടേ​കാ​ൽ ല​ക്ഷം ക​ട​ന്നു. പ​ന്ത്ര​ണ്ടാ​യി​രം പേ​ർ ന്യൂ​യോ​ർ​ക്കി​ൽ ഇ​തി​നോ​ട​കം മ​രി​ച്ചു. കൂ​ടാ​തെ ന്യൂ​ജേ​ഴ്സി, ലൂ​യി​സി​യാ​ന, ഇ​ല്ലി​നോ​യി​സ്, മാ​സാ​സ്ചു​സെ​റ്റ്, കാ​ലി​ഫോ​ർ​ണി​യ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ക​യാ​ണ്.

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മൂ​ലം ദി​നം​പ്ര​തി മ​ല​യാ​ളി​ക​ളും ഇ​പ്പോ​ൾ മ​രി​ക്കു​ന്നു​ണ്ട്. ഏ​താ​ണ്ട് മു​പ്പ​തി​ൽ​പ​രം മ​ല​യാ​ളി​ക​ൾ ഇ​തി​നോ​ട​കം മ​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​തി​നി​ടെ, ഏ​പ്രി​ൽ അ​വ​സാ​ന​വാ​ര​ത്തോ​ടെ അ​മേ​രി​ക്ക​യി​ലെ പ​കു​തി​യി​ല​ധി​കം സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ലോ​ക്ക് ഡൗ​ൺ പി​ൻ​വ​ലി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ട്രം​പ് പ​റ​ഞ്ഞ​തി​നെ, ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ ക്വോ​മോ വി​മ​ർ​ശി​ച്ചു. ന്യൂ​യോ​ർ​ക്കി​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കാ​നും സം​ഭ​രി​ക്കാ​നു​മാ​യി 170 മി​ല്യൻ ഡോ​ള​ർ അ​നു​വ​ദി​ച്ചു. പു​തി​യ രോ​ഗി​ക​ളു​ടെ വ​ര​വി​ൽ നേ​രി​യ കു​റ​വ് ന്യൂ​യോ​ർ​ക്കി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നു ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ഷോ​ളി കു​ന്പി​ളു​വേ​ലി