+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ കേ​ര​ള​വും വ​യ​നാ​ടും മാ​തൃ​ക; അ​ഭി​ന​ന്ദി​ച്ച് രാ​ഹു​ൽ

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ കേ​ര​ള​ത്തെ അ​ഭി​ന​ന്ദി​ച്ചു കോ​ണ്‍​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ര​ളം മാ​തൃ​ക​യാ​ണെ​ന്നു രാ​ഹു​ൽ പ​റ​
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ കേ​ര​ള​വും വ​യ​നാ​ടും മാ​തൃ​ക; അ​ഭി​ന​ന്ദി​ച്ച് രാ​ഹു​ൽ
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ കേ​ര​ള​ത്തെ അ​ഭി​ന​ന്ദി​ച്ചു കോ​ണ്‍​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ര​ളം മാ​തൃ​ക​യാ​ണെ​ന്നു രാ​ഹു​ൽ പ​റ​ഞ്ഞു.

കോ​വി​ഡി​നെ നേ​രി​ടാ​ൻ ലോ​ക്ക് ഡൗ​ണ്‍ മാ​ത്ര​മ​ല്ല പ​രി​ഹാ​രം. പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്ക​ണം. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ വി​കേ​ന്ദ്രീ​ക​ര​ണം ന​ട​ക്ക​ണം. ഇ​തു സം​സ്ഥാ​ന, ജി​ല്ലാ ത​ല​ങ്ങ​ളി​ലാ​ണ് ന​ട​ക്കേ​ണ്ട​ത്. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ര​ള​വും വ​യ​നാ​ടും വി​ജ​യ​മാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

കോ​വി​ഡ് ഏ​റെ ബാ​ധി​ക്കാ​ത്ത ജി​ല്ല​യാ​യ വ​യ​നാ​ടി​നെ പ്ര​ശം​സി​ച്ചും ക​ഴി​ഞ്ഞ ദി​വ​സം രാ​ഹു​ൽ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​ത്.

കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​യ​നാ​ട് മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തി​യ​ത്. ജി​ല്ലാ ക​ള​ക്ട​ർ, എ​സ്പി, ഡി​എം​ഒ, ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ന്നി​വ​രാ​ണ് ഈ ​നേ​ട്ട​ത്തി​നു പി​ന്നി​ൽ. അ​വ​രു​ടെ ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തി​നും ക​ഠി​നാ​ധ്വാ​ന​ത്തി​നും സ​ല്യൂ​ട്ട് എ​ന്നാ​ണു രാ​ഹു​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത രാ​ജ്യ​ത്തെ 25 ജി​ല്ല​ക​ളി​ൽ ഒ​ന്നാ​യി വ​യ​നാ​ടും ഇ​ടം​പി​ടി​ച്ചി​രു​ന്നു. നി​ല​വി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഒ​രാ​ൾ മാ​ത്ര​മാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.