കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരള നിയമസഭ ‘Sabha E Bells’ എന്ന ഇൻഫൊടെയിൻമെന്റ് മൊബൈൽ ആപ് പുറത്തിറക്കി. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വിജ്ഞാനവും വിനോദവും കുട്ടികൾക്കും പ്രായമായവർക്കും ഒരുപോലെ ഉപയോഗപ്പെടുത്തുവാൻ കഴിയുന്ന ആപ് ആണിത്. ആപ് സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് വിവിധ പരിശീലന പരിപാടികളിലും പഠനക്ലാസുകളിലും പങ്കാളികളാവാനും പാർലമെന്ററി ഡെമോക്രസിയെക്കുറിച്ചുള്ള പഠനത്തിലും വിനോദങ്ങളിലും ഏർപ്പെടാനും അവസരം ഉണ്ടാകും.
ഇതിനോടനുബന്ധിച്ച് നടത്തുന്ന ഓൺലൈൻ പരീക്ഷകളിൽ വിജയികളാകുന്നവർക്ക് നിയമസഭയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനും അവാർഡുകൾ സ്വീകരിക്കാനുമുള്ള അവസരം പരിഗണനയിലാണ്.
നിയമസഭാ സാമാജികർക്കായി മൊബൈൽ ആപ് തയ്യാറാക്കിയ തോട്ട് റിപ്പിൾസ് ടെക്നോളജീസ് എന്ന സ്റ്റാർട്ട് അപ്പാണ് സഭ ഇ ബെൽസ് എന്ന ആപ് തയാറാക്കിയത്. നിയമസഭ സെക്രട്ടേറിയറ്റിലെ ഐടി വിഭാഗമാണ് ഡിസൈനും ഡാറ്റ മാനേജ്മെന്റും നിർവഹിക്കുന്നത്. ആപ് സ്റ്റോറിൽ ഉടൻ ലഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് പത്തനംതിട്ട റാന്നിയിലെ അധ്യാപികയായ ഷെറിൻ ചാക്കോ പീടികയിൽ തയാറാക്കിയ ഓൺലൈൻ പുസ്തകവും സ്പീക്കർ പ്രകാശനം ചെയ്തു.
പിപിഇ പോലീസുകാർക്കു ലഭ്യമാക്കി
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യപ്രവർത്തകർ ധരിക്കുന്ന പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെന്റ് (പിപിഇ) പോലീസുകാർക്ക് ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർവഹിച്ചു.
500 പിപിഇ കിറ്റുകളാണ് പോലീസുകാർക്ക് ലഭ്യമാക്കിയത്. രോഗികളുമായി പോലീസുകാർ അടുത്ത് ഇടപഴകേണ്ടിവരുന്നതിനാൽ രോഗം പകരാതിരിക്കാനാണ് ആരോഗ്യപ്രവർത്തകർ ഉപയോഗിക്കുന്ന ഈ കിറ്റ് പോലീസുകാർക്ക് ലഭ്യമാക്കിയത്.