+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: റോ​ബട്ടി​ക് ട്രോ​ളി​യൊ​രു​ക്കി ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി കോളജ്

രോ​​​ഗി​​​ക​​​ളു​​​മാ​​​യി നേ​​​രി​​​ട്ടു​​​ള്ള സ​​​മ്പ​​ർ​​​ക്കം ഒ​​​ഴി​​​വാ​​​ക്കി കോ​​​വി​​​ഡ്19 ചി​​​കി​​​ത്സാ​​​വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ മ​​​രു​​​ന്നും ഭ​​​ക്ഷ​​​ണ​​​വു​​​മെ​​​ത്തി​​​ക്കാ​​​ൻ റോ
കോ​വി​ഡ്: റോ​ബട്ടി​ക് ട്രോ​ളി​യൊ​രു​ക്കി ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി കോളജ്
രോ​​​ഗി​​​ക​​​ളു​​​മാ​​​യി നേ​​​രി​​​ട്ടു​​​ള്ള സ​​​മ്പ​​ർ​​​ക്കം ഒ​​​ഴി​​​വാ​​​ക്കി കോ​​​വി​​​ഡ്-19 ചി​​​കി​​​ത്സാ​​​വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ മ​​​രു​​​ന്നും ഭ​​​ക്ഷ​​​ണ​​​വു​​​മെ​​​ത്തി​​​ക്കാ​​​ൻ റോ​​​ബ​​​ട്ടി​​​ക് ട്രോ​​​ളി ത​​​യാ​​​റാ​​​ക്കി ചെ​​​മ്പേ​​​രി വി​​​മ​​​ൽ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ഗ​​​വേ​​​ഷ​​​ണ​​​വി​​​ഭാ​​​ഗം.

റോ​​​ബ​​​ട്ടി​​​ക് സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​നും കോ​​​ള​​​ജി​​​ലെ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​റു​​​മാ​​​യ സു​​​നി​​​ൽ പോ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ഈ ​​​വി​​​ദൂ​​​ര നി​​​യ​​​ന്ത്രി​​ത ട്രോ​​​ളി യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കി​​​യ​​​ത്. ഇ​​​തി​​​നു വേ​​​ണ്ടി ത​​ടി​​യി​​​ൽ ച​​​ട്ട​​​ക്കൂ​​​ട് നി​​​ർ​​​മി​​​ക്കാ​​​ൻ ഫാ​​​ബ്രി​​​ക്കേ​​​ഷ​​​ൻ ടെ​​​ക്നീ​​​ഷ​​​ൻ​​​മാ​​​രാ​​​യ ശ്രീ​​​ജി​​​ത്ത്, സെ​​​ബി​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ സ​​​ഹാ​​​യ​​​വും ല​​​ഭി​​ച്ചു.

ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി നി​​​ത്യ​​​ജീ​​​വി​​​ത​​​ത്തി​​​ൽ ഉ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​മാ​​​യ നി​​​ര​​​വ​​​ധി ല​​​ഘു റോ​​​ബ​​ട്ടി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ മു​​മ്പും സു​​​നി​​​ൽ പോ​​​ൾ നി​​ർ​​മി​​ച്ചി​​ട്ടു​​ണ്ട്. സ്വ​​​ർ​​​ണ​​​മെ​​​ഡ​​​ലോ​​​ടെ എം​​ടെ​​​ക് നേ​​​ടി​​​യ സു​​​നി​​​ൽ റോ​​​ബ​​​ട്ടി​​​ക് സ​​​യ​​​ൻ​​​സി​​​ൽ ഗ​​​വേ​​​ഷ​​​ക​​​ൻ കൂ​​​ടി​​​യാ​​​ണ്.

റോ​​​ബ​​​ട്ടി​​​ക്സ് ടെ​​​ക്നോ​​​ള​​​ജീ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ സ്പോ​​​ൺ​​​സ​​​ർ​​​ഷി​​​പ്പി​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്ന സെ​​​ന്‍റ​​​ർ ഫോ​​​ർ എ​​​ക്സ​​​ല​​​ൻ​​​സ് ഇ​​​ൻ റോ​​​ബ​​​ട്ടി​​​ക് ആ​​​ൻ​​​ഡ് ഓ​​​ട്ടോ​​​മേ​​​ഷ​​​ൻ എ​​​ന്ന പ​​​രീ​​​ക്ഷ​​​ണ​​​ശാ​​​ല​​​യി​​​ലാ​​​ണ് ഇ​​​ത്ത​​​രം സാ​​​ങ്കേ​​​തി​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ആ​​​വി​​​ഷ്കാ​​​ര​​​വും നി​​​ർ​​​മാ​​​ണ​​​വും ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​ത്.

ചെ​​​മ്പേ​​​രി വി​​​മ​​​ൽ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ചെ​​​യ​​​ർ​​​മാ​​​നും ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നു​​​മാ​​​യ മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ർ ഫാ. ​​​ജ​​​യിം​​​സ് ചെ​​​ല്ല​​​ങ്കോ​​​ട്ട് എ​​​ന്നി​​​വ​​​രു​​​ടെ പ്ര​​​ത്യേ​​​ക നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം കോ​​​ള​​​ജി​​​ലെ ഗ​​​വേ​​​ഷ​​​ണ വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​ടി.​​​ഡി. ജോ​​​ൺ, ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​ർ ഡോ. ​​​സ​​​മ്പ​​​ത്ത് കു​​​മാ​​​ർ, ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗം അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ. സി.​​​ആ​​​ർ. സ​​​രി​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്ക് സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​യ വി​​​വി​​​ധ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് നി​​​ർ​​​മാ​​​ണ​​​ഘ​​​ട്ട​​​ത്തി​​ലു​​​ള്ള​​​ത്.

ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് സാ​​​നി​​​റ്റൈ​​​സ​​​ർ ഡി​​​സ്പെ​​​ൻ​​​സ​​​റും ഏ​​​റെ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള മി​​​നി പോ​​​ർ​​​ട്ട​​​ബി​​​ൾ വെ​​​ന്‍റി​​​ലേ​​​റ്റ​​​റും ഇ​​​തി​​​ന​​​കം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ബേ​​​ബി സെ​​​ബാ​​​സ്റ്റ്യ​​​ൻ