+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാസ്ക്, സാനിറ്റൈസർ: വ്യാപക നിർമാണത്തിന് അനുമതി

ആ​രോ​ഗ്യ, ഒൗ​ഷ​ധ നി​ർ​മാ​ണ ക​ന്പ​നി​ക​ൾ​ക്കു പു​റ​ത്ത് നൂ​റു​ക​ണ​ക്കി​നു സ്വ​കാ​ര്യ, പൊ​തു​മേ​ഖ​ലാ ക​ന്പ​നി​ക​ൾ​ക്കു രാ​ജ്യ​ത്താ​കെ വ്യ​ക്തി​ഗ​ത സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ (പി​പി​ഇ) മാ​സ്കു​ക​ൾ, സാ​ന
മാസ്ക്, സാനിറ്റൈസർ: വ്യാപക നിർമാണത്തിന് അനുമതി
ആ​രോ​ഗ്യ, ഒൗ​ഷ​ധ നി​ർ​മാ​ണ ക​ന്പ​നി​ക​ൾ​ക്കു പു​റ​ത്ത് നൂ​റു​ക​ണ​ക്കി​നു സ്വ​കാ​ര്യ, പൊ​തു​മേ​ഖ​ലാ ക​ന്പ​നി​ക​ൾ​ക്കു രാ​ജ്യ​ത്താ​കെ വ്യ​ക്തി​ഗ​ത സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ (പി​പി​ഇ) മാ​സ്കു​ക​ൾ, സാ​നി​റ്റൈ​സ​റു​ക​ൾ തു​ട​ങ്ങി​യ​വ വ​ൻ​തോ​തി​ൽ നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ മേ​യ് അ​വ​സാ​ന​ത്തോ​ടെ ഒ​രു ല​ക്ഷം വ്യ​ക്തി​ഗ​ത സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ഇ​തി​ൽ 30,000 എ​ണ്ണം ഈ ​മാ​സം ത​യാ​റാ​ക്കും.

റെ​യി​ൽ​വേയു​ടെ നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ, വ​ർ​ക്ക് ഷോ​പ്പു​ക​ൾ, ഫീ​ൽ​ഡ് യൂ​ണി​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു വ്യ​ക്തി​ഗ​ത സു​ര​ക്ഷാ ക​വ​ച​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. ഗ്വാ​ളി​യോ​റി​ലെ ഡി​ആ​ർ​ഡി​ഒ ലാ​ബി​ലാ​ണ് റെ​യി​ൽ​വേ നി​ർ​മി​ക്കു​ന്ന പി​പി​ഇ​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഉ​ത്ത​ര റെ​യി​ൽ​വേയു​ടെ കീ​ഴി​ൽ പ​ഞ്ചാ​ബി​ലെ ജ​ഗാ​ധ​രി​യി​ലു​ള്ള നി​ർ​മാ​ണശാ​ല​യി​ലാ​ണു വ്യ​ക്തി​ഗ​ത സു​ര​ക്ഷാ ക​വ​ച​ത്തി​ന്‍റെ ആ​ദ്യ മാ​തൃ​ക നി​ർ​മി​ച്ച​ത്.

പു​തി​യ ആ​വ​ശ്യം നേ​രി​ടാ​ൻ കേ​ന്ദ്ര ടെ​ക്സ്റ്റൈ​ൽ മ​ന്ത്രാ​ല​യം ഒ​രു ദി​വ​സംകൊ​ണ്ടാ​ണ് വി​വി​ധ ക​ന്പ​നി​ക​ൾ നി​ർ​മി​ക്കു​ന്ന പി​പി​ഇ, മാ​സ്ക് അ​ട​ക്ക​മു​ള്ള സാ​ന്പി​ളു​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തെ​ന്ന് ഫി​ക്കി​യു​ടെ ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും മെ​ഡി​ക്ക ഗ്രൂ​പ്പ് ആ​ശു​പ​ത്രി​ക​ളു​ടെ ചെ​യ​ർ​മാ​നു​മാ​യ ഡോ. ​അ​ലോ​ക് റോ​യി പ​റ​ഞ്ഞു.

ആ​രോ​ഗ്യ, ടെ​ക്സ്റ്റൈ​ൽ​സ് മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ന്പ​നി​ക​ൾ യു​സി​സി കോ​വി​ഡ് 19 സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ കോ​ഡും ക്ര​മ​ക്കേ​ടു ന​ട​ത്താ​നാ​കാ​ത്ത സ്റ്റി​ക്ക​റോ​ടും കൂ​ടി​യാ​ണ് പി​പി​ഇ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ശ്ചി​മ ബം​ഗാ​ൾ, കേ​ര​ളം, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ൾ പി​പി​ഇ, മാ​സ്ക്, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണ​ത്തി​ൽ മു​ന്നി​ലാ​ണെ​ന്നു കേ​ന്ദ്ര​ സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

പ്ര​മു​ഖ ബ്രാ​ൻ​ഡ​ഡ് ക​ന്പ​നി​യാ​യ ഡി​റ്റ​ൽ​പ്രോ പി​പി​ഇ, മാ​സ്ക്, സാ​നി​റ്റൈ​സ​ർ, ഗ്ലൗ, ​ഷൂ ക​വ​ർ, ഗൂ​ഗി​ൾ​സ്, ഗൗ​ണു​ക​ൾ തു​ട​ങ്ങി​യ​വ വ​ൻ​തോ​തി​ൽ ഉ​ത്പാ​ദ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സാം​കോ കെ​യ​ർ, പീ ​സേ​ഫ്, മാ​ൽ​കം തു​ട​ങ്ങി​യ ആ​രോ​ഗ്യ ബ്രാ​ൻ​ഡു​ക​ളി​ലാ​ണ് ഡി​റ്റ​ൽ ഇ​വ പു​റ​ത്തി​റ​ക്കു​ന്ന​ത്. നി​ല​വി​ലെ ഹെ​ൽ​ത്ത്കെ​യ​ർ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി​ക​ളും സു​ര​ക്ഷാ ക​വ​ച​ങ്ങ​ൾ, മാ​സ്കു​ക​ൾ, സാ​നി​റ്റൈ​സ​റു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഉ​ത്പാ​ദ​നം വ​ൻ​തോ​തി​ൽ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

ചൈ​നീ​സ് പി​പി​ഇ, മാ​സ്ക്, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ​വ​യു​ടെ ഇ​റ​ക്കു​മ​തി കു​റ​യ്ക്കാ​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേരിടാ​നു​മാ​ണ് സ്വ​കാ​ര്യ, പൊ​തു​മേ​ഖ​ല, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യി​ൽ പു​തു​താ​യി ഇ​ത്ത​രം ആ​രോ​ഗ്യ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി നൽ​കു​ന്ന​തെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചു.

ഇ​ന്ത്യ​ൻ റെ​യി​ൽ​വെ​യു​ടെ കീ​ഴി​ലു​ള്ള ഡോ​ക്ട​ർ​മാ​രും ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രും കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്നു​ണ്ടെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. റെ​യി​ൽ​വേ​യു​ടെ 5,000ലേ​റെ ബോ​ഗി​ക​ളി​ൽ ഇ​തി​ന​കം ത​ന്നെ ക്വാ​റ​ന്‍റൈ​ൻ, ഐ​സൊ​ലേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യി​ട്ടു​ണ്ട്.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ