+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവാസികളെ അടിയന്തരമായി എത്തിക്കണം: ആന്‍റണി

കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ട​ങ്ങി​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ളെ പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ൽ അ​താ​തു സം​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
പ്രവാസികളെ അടിയന്തരമായി എത്തിക്കണം: ആന്‍റണി
കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ട​ങ്ങി​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ളെ പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ൽ അ​താ​തു സം​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം എ.​കെ. ആ​ന്‍റ​ണി എം​പി പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ലോ, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ 20-ാം തീ​യ​തി​ക്ക് ശേ​ഷം ന​ട​പ്പാ​ക്കു​മെ​ന്ന് പ​റ​യു​ന്ന ഇ​ള​വു​ക​ളി​ലോ രാ​ജ്യ​ത്തി​നു വേ​ണ്ടി വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന പ്ര​വാ​സി​ക​ളെ​ക്കു​റി​ച്ചു പ​രാ​മ​ർ​ശം പോ​ലു​മി​ല്ലാ​തെ പോ​യ​തു നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് ആ​ന്‍റ​ണി പ​റ​ഞ്ഞു.

ലോ​ക​ത്തെ പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ രാ​ജ്യ​ങ്ങ​ളും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള അ​വ​രു​ടെ പൗ​ര​ന്മാ​രെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി മ​ട​ക്കി​യെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളും ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലെ​ങ്കി​ലും രാ​ജ്യ​ത്തി​ലു​ള്ള പ്ര​വാ​സി​ക​ളു​ടെ കു​ടും​ബാ​ഗ​ങ്ങ​ളു​ടേ​യും വി​ദേ​ശ​ത്തു​ള്ള പ്ര​വാ​സി​ക​ളു​ടെ​യും ആ​ഗ്ര​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​രെ മ​ട​ക്കി കൊ​ണ്ടു​വ​രാ​നു​ള്ള ഇ​ട​പെ​ട​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.