കോവിഡ് -19 ലോകജനതയിൽ 20 ലക്ഷത്തിലേറെപ്പേരെ ബാധിച്ചു. ഇതിൽ പകുതിയിലേറെ (10.11 ലക്ഷം) യൂറോപ്പിലാണ്. ആറു ലക്ഷം രോഗികൾ അമേരിക്കയിലും. ഈ രോഗം മൂലം മരിച്ചവരുടെ എണ്ണം 1.3 ലക്ഷമായി.
രോഗബാധ സംബന്ധിച്ചു സർക്കാരുകളിൽ നിന്നു നൽകുന്ന വിവരംവച്ചു തയാറാക്കുന്ന പട്ടികയിലെ കണക്കാണിത്. മിക്ക രാജ്യങ്ങളും ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരെ വിശദമായി പരിശോധിക്കാത്തതിനാൽ യഥാർഥ രോഗീസംഖ്യ ലഭിക്കുന്നില്ല. ഇന്ത്യയിൽ രോഗികളുടെ എണ്ണം 12,000 കടന്നു. മരണസംഖ്യ നാനൂറും.
ഡിസംബർ 31 നു ചൈനയിലെ വുഹാനിൽ സ്ഥിരീകരിച്ച രോഗം 66 ദിസത്തിനുശേഷം മാർച്ച് ആറിനാണ് ഒരു ലക്ഷം പേരെ ബാധിച്ചത്. തുടർന്നു 12 ദിവസം കൊണ്ടു രണ്ടുലക്ഷം പേർ രോഗികളായി. എട്ടുദിവസം കഴിഞ്ഞപ്പോൾ അഞ്ചുലക്ഷം രോഗികളായി. അടുത്ത ഏഴുദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിച്ചു പത്തു ലക്ഷമായി. 13 ദിവസം കൂടി കഴിഞ്ഞപ്പോൾ രോഗികളുടെ എണ്ണം ഇരട്ടിച്ച് 20 ലക്ഷത്തിലെത്തി.