ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ ബുധനാഴ്ച പുതുതായി അഞ്ച് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 60 ആയി.
ധാരാവിയിലെ മുകുന്ദ് നഗറിലുള്ള മൂന്ന് പുരുഷൻമാർക്കും രണ്ട് സ്ത്രീകൾക്കുമാണ് രോഗം പിടിപെട്ടത്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
കോവിഡ് ബാധിച്ച് ധാരാവിയിൽ ഏഴു പേരാണ് മരിച്ചത്. ഇന്നലെ മാത്രം രണ്ടു മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ ഇന്ന് 117 പേർക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 2801 ആയി ഉയർന്നു.