+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മും​ബൈ​യി​ല്‍ ആ​റ് മ​ല​യാ​ളി ന​ഴ്‌​സു​മാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

മും​ബൈ​യി​ല്‍ ആ​റ് മ​ല​യാ​ളി ന​ഴ്‌​സു​മാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഭാ​ട്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ടെ നാ​ല് മ​ല​യാ​ളി ന​ഴ്‌​സു​മാ​ര്‍
മും​ബൈ​യി​ല്‍ ആ​റ് മ​ല​യാ​ളി ന​ഴ്‌​സു​മാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
മും​ബൈ​യി​ല്‍ ആ​റ് മ​ല​യാ​ളി ന​ഴ്‌​സു​മാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഭാ​ട്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ടെ നാ​ല് മ​ല​യാ​ളി ന​ഴ്‌​സു​മാ​ര്‍​ക്ക് നേ​ര​ത്തെ രോ​ഗം ബാ​ധി​ച്ചി​രു​ന്നു. മും​ബൈ​യി​ല്‍ മാ​ത്രം 70 മ​ല​യാ​ളി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ധാ​രാ​വി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഇ​ന്ന് ര​ണ്ട് പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ധാ​രാ​വി​യി​ൽ മ​ര​ണം ഏ​ഴാ​യി. ഇ​ന്ന് ചേ​രി​യി​ൽ ആ​റു പേ​ർ​ക്ക് കൂ​ടി പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ആ​കെ 55 പേ​ർ​ക്കാ​ണ് ധാ​രാ​വി​യി​ൽ രോ​ഗം പി​ടി​പെ​ട്ട​ത്. പൂ​ന​യി​ല്‍ നാ​ല് മ​ര​ണം​കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 165 ലേ​ക്ക് ഉ​യ​ര്‍​ന്നു. 2515 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്.