ലോകത്താകെ കോവിഡ്19 ബാധിച്ചുള്ള മരണം 1.14 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 5,274 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ലോകത്താകെ മരിച്ചവരുടെ എണ്ണം 1,14,053 ആയി ഉയർന്നു.
210 രാജ്യങ്ങളിലായി 1,849,382 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 69,540 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു.
ഇതിൽ 25,568 കേസുകളും അമേരിക്കയിലാണ് സ്ഥിരീകരിച്ചത്. ലോകത്തിൽ കൂടുതൽ കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നതും അമേരിക്കയിലാണ്.
അമേരിക്കയിൽ ഇതിനോടകം 21,991 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 5,58,447 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച മാത്രം 1,414 പേരാണ് ഇവിടെ മരിച്ചത്.
അമേരിക്കയിലെ ന്യൂയോർക്കിലാണ് കൂടുതൽ ആളുകൾ മരിച്ചത്. 9,385 പേരാണ് ന്യൂയോർക്ക് കോവിഡ് ബാധിച്ച് മരിച്ചത്.
ഇറ്റലിയിലും മരണസംഖ്യ ഇരുപതിനായിരതോട് അടുക്കുകയാണ്. 19,899 പേരാണ് ഇറ്റലിയിൽ മരിച്ചത്. ബ്രിട്ടണിലും മരണസംഖ്യ 10,000 കടന്നു.
ഞായറാഴ്ച ബ്രിട്ടണിൽ 737 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 10,612 ആയി ഉയർന്നു. സ്പെയിൻ (17,209), ഫ്രാൻസ് (14,393) തുടങ്ങിയ രാജ്യങ്ങളിലും മരണസംഖ്യ ഉയരുകയാണ്.