+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജ്യത്തു കോവിഡ് 9,204; 364 ജി​ല്ല​​ക​ളി​ൽ വ്യാപനം

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 9,000 ക​ട​ന്നു. മ​ര​ണ സം​ഖ്യ 327 ആ​യി. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ നി​ന്നാ​ണ് ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ണ്ടാം സ
രാജ്യത്തു കോവിഡ് 9,204; 364 ജി​ല്ല​​ക​ളി​ൽ വ്യാപനം
രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 9,000 ക​ട​ന്നു. മ​ര​ണ സം​ഖ്യ 327 ആ​യി. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ നി​ന്നാ​ണ് ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ണ്ടാം സ്ഥാ​ന​ത്ത് ഡ​ൽ​ഹി ആ​ണ്.

അ​പ​ക​ട​ക​ര​മാ​യ മേ​ഖ​ല​ക​ൾ ഓ​റ​ഞ്ച് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. അ​തി​വ്യാ​പ​ന മേ​ഖ​ല​ക​ൾ റെ​ഡ് സോ​ണു​ക​ളാ​യും പ്ര​ഖ്യാ​പി​ക്കും. ഡ​ൽ​ഹി​യി​ൽ ഇ​ത്ത​ര​ത്തി​ൽ 35 സ്ഥ​ല​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെന്നും ​കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ അ​തി​വ്യാ​പ​ന മേ​ഖ​ല​ക​ളു​ടെ എ​ണ്ണം കൂ​ടു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ര്യ​ത്തി​ൽ സു​പ്രീം​കോ​ട​തി ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 90 ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 364 ജി​ല്ല​​ക​ളി​ൽ വൈ​റ​സ് വ്യാ​പ​നം ന​ട​ന്നു. ഇ​തി​ൽ ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ 80 ജി​ല്ല​ക​ളി​ൽ വൈ​റ​സ് വ്യാ​പ​നം ന​ട​ന്നു. ഇ​ന്ത്യ ഇ​തു​വ​രെ 13 രാ​ജ്യ​ങ്ങ​ൾ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ വ​ക്താ​വ് കെ.​എ​സ് ധാ​ത്ത്വാ​ലി​യ പ​റ​ഞ്ഞു.