+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവാസികളെ കൊണ്ടുപോകൂ, ഇല്ലെങ്കിൽ നടപടി: യുഎഇ

യു​​​എ​​​ഇ​​​യി​​​ൽ സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന ത​​​ങ്ങ​​​ളു​​​ടെ പൗ​​​ര​​​ന്മാ​​​രെ തി​​​രി​​​കെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ മ​​​ടി​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ
പ്രവാസികളെ കൊണ്ടുപോകൂ, ഇല്ലെങ്കിൽ നടപടി: യുഎഇ
യു​​​എ​​​ഇ​​​യി​​​ൽ സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന ത​​​ങ്ങ​​​ളു​​​ടെ പൗ​​​ര​​​ന്മാ​​​രെ തി​​​രി​​​കെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ മ​​​ടി​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള തൊ​​​ഴി​​​ൽ ക​​​രാ​​​ർ പു​​​നഃ​​​പ​​​രി​​​ശോധിച്ചേ​​​ക്കു​​​മെ​​​ന്ന് യു​​​എ​​​ഇ. ഔ​​​ദ്യോ​​​ഗി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ളെ ഉ​​​ദ്ധ​​​രി​​​ച്ചു പ്ര​​​മു​​​ഖ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​താ​​​ണി​​​ത്.

പ്ര​​​വാ​​​സി​​​ക​​​ളെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ മ​​​ടി​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തും ക്വോ​​​ട്ടാ സ​​​ന്പ്ര​​​ദാ​​​യം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ടെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. സ്വ​​​ന്ത​​​നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​പ്പോ​​​കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ച്ച​​​വ​​​രെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ മ​​​ടി​​​ച്ച പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളു​​​മു​​​ണ്ട്. കോ​​​വി​​​ഡി​​​നെ​​ത്തു​​​ട​​​ർ​​​ന്നു പ​​​ണി ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട​​​വ​​​രാ​​​ണു മ​​​ട​​​ങ്ങി​​​പ്പോ​​​കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. ചി​​​ല​​​ർ വാ​​​ർ​​​ഷി​​​ക അ​​​വ​​​ധി നേ​​​ര​​​ത്തേ അ​​​നു​​​വ​​​ദി​​​ച്ച​​​തു​​​മൂ​​​ലം മ​​​ട​​​ങ്ങി​​​പ്പോ​​​കാ​​​ൻ ശ്ര​​​മി​​​ച്ച​​​താ​​​ണ്.

നി​​​ര​​​വ​​​ധി ഇ​​​ന്ത്യ​​​ക്കാ​​​രും ഇ​​​ങ്ങ​​​നെ മ​​​ട​​​ങ്ങി​​​പ്പോ​​​കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ച്ചു ലേ​​​ബ​​​ർ ക്യാ​​​ന്പു​​​ക​​​ളി​​​ലും മ​​​റ്റും ക​​​ഴി​​​യു​​​ന്നു​​​ണ്ട്. ഇ​​​വ​​​രു​​​ടെ വി​​​ഷ​​​യം ഉ​​​ന്ന​​​യി​​​ച്ചു ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഒ​​​രു ഹ​​​ർ​​​ജി വ​​​ന്നി​​​രു​​​ന്നു.