ഡോക്ടറെ കാണാൻ ക്ലിനിക്കിലേക്കു പോകുന്നവരുടെ കൈവശം സത്യവാങ്മൂലവും ഫോൺ നമ്പരടക്കം ഡോക്ടറെ സംബന്ധിച്ച വിശദവിവരങ്ങളും ഉണ്ടെങ്കിൽ തടയരുതെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവികൾക്കു നിർദേശം നൽകി.
ഡോക്ടറെ കാണാൻ പോകുന്ന മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവരെ പലേടത്തും തടഞ്ഞെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നിർദേശം.
ഇങ്ങനെ യാത്രചെയ്യുന്നവർ മാർഗനിർദേശങ്ങൾ പാലിക്കണം. സംശയം തോന്നിയാൽ പോലീസിനു ഡോക്ടറെ ഫോണിൽ വിളിച്ചു സംശയനിവൃത്തി വരുത്താം. എന്നാൽ, അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ അതിനു മുതിരാവൂ എന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.