സംസ്ഥാന സർക്കാർ കോവിഡ് രോഗഭീഷണിയെ നേരിടാൻ നടത്തുന്ന ശ്രമങ്ങൾ മികച്ചതാണെന്നും ലോകത്തിനാകെ ഇതു മാതൃകയാണെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. വിദേശത്തുനിന്ന് ആളുകൾ തിരിച്ചെത്തുന്ന സാഹചര്യമുണ്ടായാൽ സംസ്ഥാനം കൂടുതൽ ജാഗ്രത കാട്ടണമെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
സമാനവിഷയത്തിൽ പ്രവാസി സെല്ലിന്റെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്നു സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. വിദേശത്ത് കുടുങ്ങിയവരെ സംരക്ഷിക്കാൻ നടപടി വേണമെന്നു കാണിച്ച് വിദേശ കാര്യ മന്ത്രാലയത്തിന് മുഖ്യമന്ത്രി കത്തെഴുതിയിരുന്നെന്നും അഡീഷണൽ എജി വ്യക്തമാക്കി.