+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗൾഫ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സുപ്രീംകോടതിയിൽ ഹർജി

കോ​വി​ഡ്19 രൂ​ക്ഷ​മാ​യി വ്യാ​പി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ തി​രി​കെ എ​ത്തി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് സു​പ്രീംകോ​ട​തി​യി​ൽ
ഗൾഫ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സുപ്രീംകോടതിയിൽ ഹർജി
കോ​വി​ഡ്-19 രൂ​ക്ഷ​മാ​യി വ്യാ​പി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ തി​രി​കെ എ​ത്തി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് സു​പ്രീംകോ​ട​തി​യി​ൽ ഹ​ർ​ജി. എം.​കെ. രാ​ഘ​വ​ൻ എം​പി​യും പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലു​മാ​ണു സു​പ്രീംകോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള ഇ​ന്ത്യ​ക്കാ​ർ വേ​ണ്ട​ത്ര മ​രു​ന്നും സ​ഹാ​യ​വു​മി​ല്ലാ​തെ കു​ടു​ങ്ങിക്കിട​ക്കു​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഒ​ന്നും ചെ​യ്യാ​നാ​വി​ല്ലെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ച​തി​നാ​ലാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്നും ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ദു​രി​തം മൂ​ലം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്നാ​ഗ്ര​ഹി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ടി​ലി​നാ​യി പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ, ഇ​വ​രെ മ​ട​ക്കി​ക്കൊ​ണ്ടു വ​രു​ന്ന​തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പ​ല​ർ​ക്കും സ്വ​ന്തം ചെ​ല​വി​ൽ ഇ​ന്ത്യ​യി​ലേ​ക്കു വ​രാ​ൻ ക​ഴി​യി​ല്ല. വി​സി​റ്റിം​ഗ് വീ​സ​യി​ൽ പോ​യ​വ​രും വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞു നാ​ട്ടി​ൽ പോ​രാ​നി​രു​ന്ന​വ​രും ലേ​ബ​ർ ക്യാ​ന്പി​ൽ ഭ​ക്ഷ​ണ​മോ മ​രു​ന്നോ കൂ​ലി​യോ ല​ഭി​ക്കാ​തെ കി​ട​ക്കു​ന്ന​വ​രു​മാ​യ നി​ര​വ​ധി ആ​ളു​ക​ൾ ഇ​തി​ലു​ണ്ട്. കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ തി​രി​കെ എ​ത്തി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ക്ക​ണം.

ഇ​ത്ര​യ​ധി​കം ആ​ളു​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​വി​ല്ല എ​ന്ന നി​ല​പാ​ടാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റേ​തെ​ന്നും ഹ​ർ​ജി​ക​ളി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഹ​ർ​ജി അ​ടു​ത്ത ആ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ച്ചേ​ക്കും.