കോവിഡ്-19 മഹാമാരിയുടെ പുതിയ ഹോട്ട് സ്പോട്ടുകൾ രൂപംകൊള്ളുന്നതായി ആശങ്ക. ബ്രസീലും റഷ്യയും ഇന്തോനേഷ്യയുമൊക്കെ രോഗികളുടെ സംഖ്യയിലും മരണസംഖ്യയിലും മുന്നോട്ടു കയറിവരികയാണ്.
റഷ്യയിൽ രോഗികളുടെ എണ്ണം അതിവേഗം കൂടുകയാണ്. തിങ്കളാഴ്ച 6,343 കോവിഡ് ബാധിതർ ഉണ്ടായിരുന്ന രാജ്യത്ത് ഇന്നലെ രോഗികൾ 13,584 ആയി. ബ്രസീലിൽ കഴിഞ്ഞ നാലു ദിവസത്തെ ശരാശരി വർധന 1,950 ആണ്.
ലാറ്റിനമേരിക്കയിൽ മെക്സിക്കോയിലും ഇക്വഡോർ, കൊളംബിയ, ചിലി, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലും രോഗികളുടെ എണ്ണം വലിയ തോതിലാണ് കൂടുന്നത്. ഇക്വഡോറിൽ വെള്ളിയാഴ്ച 2,196 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. തലേ ദിവസംവരെ ആകെ രോഗികൾ 5,000ൽ താഴെയായിരുന്നു. ചിലിയിൽ ശരാശരി 400, കൊളംബിയയിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും 250 വീതം, മെക്സിക്കോയിൽ 400 എന്നിങ്ങനെയാണ് പ്രതിദിന വർധന. ശരാശരി വർധന നൂറിൽ താഴെ നിന്നിരുന്ന രാജ്യങ്ങളാണിവ. കിഴക്കൻ യൂറോപ്പിലെ ബെലാറൂസിൽ 250ലേക്കും യുക്രെയ്നിൽ 300ലേക്കും റൊമാനിയയിൽ നാനൂറിലേക്കും പ്രതിദിന വർധന കൂടി.
തെക്കുകിഴക്കൻ ഏഷ്യയിൽ ഫിലിപ്പീൻസിൽ രോഗികളുടെ എണ്ണം ശരാശരി 250 വച്ച് കൂടുന്പോൾ ഇന്തോനേഷ്യയിൽ വർധന 300നു മുകളിലായി. പല രാജ്യങ്ങളിലും നിലനിവിലുള്ള രോഗികളുടെ എണ്ണത്തിന്റെ പത്തും പതിനഞ്ചും ശതമാനമാണ് ദിവസേന കൂടുന്നത്. മിക്ക രാജ്യങ്ങളിലും ഒരാഴ്ചകൊണ്ട് രോഗീസംഖ്യ ഇരട്ടിക്കുകയാണ്.