+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

30 ല​ക്ഷം വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം അ​ന്വേ​ഷി​ച്ച് അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍

കോ​വി​ഡ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ 30 ല​ക്ഷ​ത്തോ​ളം വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ള്‍ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍ അ​ന്വേ​ഷി​ച
30 ല​ക്ഷം വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം അ​ന്വേ​ഷി​ച്ച് അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍
കോ​വി​ഡ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ 30 ല​ക്ഷ​ത്തോ​ളം വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ള്‍ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍ അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തി​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ അ​റി​യി​ച്ചു‍.

തി​രു​വ​ന​ന്ത​പു​രം- 2,81,051, കൊ​ല്ലം- 2,81,951, പ​ത്ത​നം​തി​ട്ട- 1,53,954, ആ​ല​പ്പു​ഴ- 2,26,961 കോ​ട്ട​യം- 2,53,075, ഇ​ടു​ക്കി- 1,06,202, എ​റ​ണാ​കു​ളം- 2,50,471, തൃ​ശൂ​ര്‍- 3,39,455, പാ​ല​ക്കാ​ട്- 2,15,214, മ​ല​പ്പു​റം- 2,98,972, കോ​ഴി​ക്കോ​ട്- 1,74,342, വ​യ​നാ​ട്- 69,004, ക​ണ്ണൂ​ര്‍- 1,94,152, കാ​സ​ര്‍​ഗോ​ഡ്- 1,04,192 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​തി​രി​ച്ച് വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ള്‍ ഫോ​ണ്‍ വ​ഴി ശേ​ഖ​രി​ച്ച​ത്.

ജി​ല്ല​ക​ളി​ല്‍ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ സെ​ല്ലും വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ഐ​സി​ഡി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്നാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്. ഈ ​വി​വ​ര​ങ്ങ​ള്‍ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കൈ​മാ​റി മ​തി​യാ​യ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കി വ​രു​ന്ന​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ആ​ദ്യ​മാ​യാ​ണ് ഐ​സി​ഡി​എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഖേ​ന പൂ​ര്‍​ണ​മാ​യും ഡി​ജി​റ്റ​ല്‍ ആ​യി സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ വ​ഴി ബൃ​ഹ​ത്താ​യ വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. വ​യോ​ജ​ന​ങ്ങ​ളി​ല്‍ 89% പേ​രു​ടേ​യും ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. മോ​ശം ആ​രോ​ഗ്യാ​വ​സ്ഥ​യി​ലു​ള്ള 11% വ​യോ​ജ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് ന​ല്‍​കി മ​തി​യാ​യ ചി​കി​തി​സ ന​ല്‍​കു​ന്ന​താ​ണ്. 60% പേ​ര്‍ രോ​ഗ​ങ്ങ​ള്‍​ക്ക് സ്ഥി​ര​മാ​യി മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​രാ​ണ്.

10.20% പേ​ര്‍ ഹൃ​ദ്രോ​ഗം, വൃ​ക്ക രോ​ഗ​ങ്ങ​ള്‍, കാ​ന്‍​സ​ര്‍ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍​ക്ക് മ​രു​ന്ന് ക​ഴി​ക്കു​ന്നു​ണ്ട്. 20% പേ​ര്‍​ക്ക് കൈ​വ​ശം മ​രു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്ക് മ​തി​യാ​യ മ​രു​ന്നു​ക​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രു​ന്നു. 5.44% പേ​ര്‍​ക്ക് ക​മ്മ്യൂ​ണി​റ്റി കി​ച്ച​ന്‍റെ സേ​വ​നം ആ​വ​ശ്യ​മു​ണ്ട്. ഇ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.

മൂ​ന്ന് ശ​ത​മാ​നം പേ​ര്‍​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടേ സേ​വ​നം ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ അ​തി​നാ​യി റ​ഫ​ര്‍ ചെ​യ്തു. 33%മാ​ണ് കൃ​ത്യ​മാ​യി വ്യാ​യ​മ​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന​വ​ര്‍. വ​യോ​ജ​ന​ങ്ങ​ളി​ല്‍ 62% പേ​ര്‍​ക്കും സ​ര്‍​ക്കാ​രി​ന്‍റെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​ഹാ​യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ക​ണ്ടെ​ത്തി.