ലോകത്താകെ കോവിഡ് 19 മരണം 1.03 ലക്ഷം കടന്നു. 1,03,506 പേരാണ് കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. 18,849 ആളുകൾ മരിച്ച ഇറ്റലിയാണ് മരണക്കണക്കിൽ മുന്നിൽ.
അമേരിക്ക (18,761), സ്പെയിൻ (16,353), ഫ്രാൻസ് (13,197) എന്നീ രാജ്യങ്ങളിലാണ് പതിനായിരത്തിലധികം മരണങ്ങളുണ്ടായത്. ലോകത്താകെയുണ്ടായ മരണങ്ങളിൽ പകുതിയിലേറെ ഈ നാല് രാജ്യങ്ങളിലാണ് സംഭവിച്ചതെന്നതും ശ്രദ്ധേയമാണ്.
അമേരിക്കയിൽ മാത്രം അഞ്ച് ലക്ഷത്തിലധികം ആളുകൾക്ക് ഇതുവരെ രോഗബാധയുണ്ടായിട്ടുണ്ട്. രോഗം അതിവേഗം പടർന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഇന്നത്തെ മരണനിരക്ക് കൂടി പുറത്തുവരുന്നതോടെ അമേരിക്ക കോവിഡ് രോഗ മരണപ്പട്ടികയിൽ ഒന്നാമതെത്തുമെന്നും കണക്കുകൂട്ടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടായിരത്തോളം ആളുകളാണ് അമേരിക്കയിൽ മരണത്തിന് കീഴടങ്ങിയത്.
യൂറോപ്യൻ രാജ്യമായ ബെൽജിയം ആണ് മരണനിരക്ക് കൂടുന്ന മറ്റൊരു രാജ്യം. ഇന്ന് 327 മരണങ്ങളാണ് ബെൽജിയത്തിൽ ഉണ്ടായത്. ഇതോടെ മരണസംഖ്യ 3,346 ആയി. സ്പെയിനിൽ ഇന്ന് 272 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.