നാട്ടിലേക്ക് മടങ്ങാന്‍ തയാറാകുന്ന പ്രവാസികളെ സ്വദേശത്തെത്തിക്കാൻ തയാറാണെന്ന് യുഎഇ. കൊറോണ പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തുന്നവരെയാണ് നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുന്നത്. ഇത്തരത്തിലുള്ള ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ തയാറാണെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ബന്ന അറിയിച്ചു.
യുഎഇ സ്വന്തം നിലയ്ക്ക് പ്രവാസികളെ അവരുടെ നാട്ടിലെത്തിക്കുമെന്നാണ് അംബാസിഡര്‍ അറിയിച്ചിരിക്കുന്നത്. കൊറോണ ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും അഹമ്മദ് അല്‍ബന്ന പറഞ്ഞു.
കൊറോണ വൈറസ് ബാധിതരായവര്‍ പോലും ആവശ്യമായ ക്വാറന്റൈന് സൗകര്യവും ചികിത്സയും ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി ഇക്കാര്യം യുഎഇ രാഷ്ട്രത്തലവന്മാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനായി സ്ഥാനപതിമാര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അറിയിച്ചിരുന്നു.