തമിഴ്നാട്ടില്‍ ലോക്ക് ഡൗണ്‍ 15 ദിവസത്തേക്ക് കൂടി നീട്ടണമെന്ന് വിദഗ്ധ സമിതി ശിപാര്‍ശ. സർക്കാർ രൂപീകരിച്ച 19 അംഗ പ്രത്യേക മെഡിക്കൽ സംഘമാണ് സംസ്ഥാന സർക്കാരിന് ശിപാർശ നൽകിയത്. ഭരണകക്ഷിയിലെ വിവിധ പാർട്ടി നേതാക്കളും നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ഇന്ന് 77 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 70 പേരും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 911 ആയി. ഇന്ന് ഒരാൾ രോഗം ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തു. മരണ സംഖ്യ ഇതോടെ ഒമ്പതായി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചാബും ഒഡീഷയും ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്. ഏപ്രിൽ 30 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ഇതേ മാതൃകയിൽ ലോക്ക്ഡൗൺ നീട്ടാനാണ് തമിഴ്നാടും ശ്രമിക്കുന്നത്. വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തീരുമാനം.