+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 37 കോ​വി​ഡ് മ​ര​ണം; 896 പേ​ർ​ക്ക് കൂ​ടി രോ​ഗം

രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് രോ​ഗം ബാ​ധി​ച്ച് 24 മ​ണി​ക്കൂ​റി​നി​ടെ 37 മ​ര​ണം. ഇ​ന്ന് 896 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​രു ദി​വ​സം ഇ​ത്ര​യ​ധി​കം കോ​വി​ഡ് മ​ര​ണ​ങ്ങ​ളും കേ​സു​ക​ളും സ്ഥി​രീ
രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 37 കോ​വി​ഡ് മ​ര​ണം; 896 പേ​ർ​ക്ക് കൂ​ടി രോ​ഗം
രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് രോ​ഗം ബാ​ധി​ച്ച് 24 മ​ണി​ക്കൂ​റി​നി​ടെ 37 മ​ര​ണം. ഇ​ന്ന് 896 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​രു ദി​വ​സം ഇ​ത്ര​യ​ധി​കം കോ​വി​ഡ് മ​ര​ണ​ങ്ങ​ളും കേ​സു​ക​ളും സ്ഥി​രീ​ക​രി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 206 ആ​യി. കോ​വി​ഡ് കേ​സു​ക​ളു​ടെ ആ​കെ എ​ണ്ണം 6,761 ആ​യി ഉ​യ​ർ​ന്നു.

ത​മി​ഴ്നാ​ട്ടി​ൽ 77 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 911 ആ​യി. ക​ർ​ണാ​ട​ക​യി​ൽ 10 പേ​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ക​ർ​ണാ​ട​ക​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 207 ആ​യി ഉ​യ​ർ​ന്നു. ഇ​ന്ന് ആ​റു പേ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. എ​ന്നാ​ൽ 34 പേ​ർ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി​വി​ടു​ക​യും ചെ​യ്തു.

പ​ഞ്ചാ​ബി​ൽ 21 പേ​ർ​ക്കാ​ണ് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 151 ആ​യി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​പ്രി​ൽ 30 വ​രെ ലോ​ക്ക്ഡൗ​ൺ‌ നീ​ട്ടാ​ൻ പ​ഞ്ചാ​ബ് തീ​രു​മാ​നി​ച്ചു. ലോ​ക്ക് ഡൗ​ൺ കാ​ലാ​വ​ധി നീ​ട്ടു​ന്ന ര​ണ്ടാ​മ​ത്തെ സം​സ്ഥാ​ന​മാ​ണ് പ​ഞ്ചാ​ബ്. നേ​ര​ത്തെ ഒ​ഡീ​ഷ​യും ലോ​ക്ക്ഡൗ​ൺ നീ​ട്ടാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.