രാജ്യത്ത് കോവിഡിന്റെ സമൂഹ വ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). അങ്ങനെ പരാമർശമുണ്ടായ മുൻ റിപ്പോർട്ടിൽ പിശകുപറ്റിയതായണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതി വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് തെറ്റ് കടന്നുകൂടിയത്.
ഇന്ത്യയിൽ ഒരു കൂട്ടം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ അത് സമൂഹവ്യാപനമല്ല. ലോകാരോഗ്യ സംഘടന വക്താവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. സമൂഹ വ്യാപനം സംബന്ധിച്ച ഐസിഎംആർ നിഗമനം ശരിയല്ല. ഐസിഎംആർ ചൂണ്ടിക്കാട്ടുന്ന കണക്ക് സമൂഹവ്യാപനത്തിന് പര്യാപ്തമല്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
പകര്‍ച്ചവ്യാധിയുടെ ഉറവിടം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന വിധത്തില്‍ രോഗം വ്യാപിക്കുമ്പോഴാണ് സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നത്. രാജ്യത്ത് സമൂഹ വ്യാപനമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയവും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പഞ്ചാബില്‍ സമൂഹവ്യാപനം നടന്നുവെന്നാണ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറയുന്നത്.
രാജ്യത്ത് നിലവിൽ 6412 പേർക്കാണ് കോവിഡ് ബാധിച്ചത്. ആകെ 199 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പേരാണ് മരിച്ചത്.