+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ശ​മ്പ​ളം ഇ​ര​ട്ടി​യാ​ക്കി ഹ​രി​യാ​ന സ​ർ​ക്കാ​ർ

കോ​വി​ഡ് 19 രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ക​യും പ​രി​ച​രി​ക്കു​ക​യും ചെ​യ്യു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ശ​മ്പ​ളം ഇ​ര​ട്ടി​യാ​ക്കി വ​ർ​ധി​പ്പി​ച്ച് ഹ​രി​യാ​ന സ​ർ​ക്കാ​ർ.ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക
ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ശ​മ്പ​ളം ഇ​ര​ട്ടി​യാ​ക്കി ഹ​രി​യാ​ന സ​ർ​ക്കാ​ർ
കോ​വി​ഡ് 19 രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ക​യും പ​രി​ച​രി​ക്കു​ക​യും ചെ​യ്യു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ശ​മ്പ​ളം ഇ​ര​ട്ടി​യാ​ക്കി വ​ർ​ധി​പ്പി​ച്ച് ഹ​രി​യാ​ന സ​ർ​ക്കാ​ർ.

ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫ്, സ​ഹാ​യി​ക​ൾ എ​ന്നി​വ​രു​ടെ ശ​മ്പ​ള​മാ​ണ് സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ച​ത്.

കു​ടും​ബ​വും ജീ​വ​ഭ​യ​വും മ​റ​ന്ന് ജോ​ലി ചെ​യ്യു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​നാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ടാ​ർ പ​റ​ഞ്ഞു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​നി​യെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ രോ​ഗ​ബാ​ധ​യേ​ൽ​ക്കു​ന്ന പോ​ലീ​സു​കാ​രു​ടെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. രോ​ഗ​ബാ​ധ​യേ​ൽ​ക്കു​ന്ന പോ​ലീ​സു​കാ​ര​ന്‍റെ കു​ടും​ബ​ത്തി​ന് 30 ല​ക്ഷം രൂ​പ വീ​തം ന​ൽ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​നം.

കോ​വി​ഡി​നെ തു​ട​ർ​ന്നു​ണ്ടാ​യ സാ​മ്പ​ത്തി​ക ത​ക​ർ​ച്ച മൂ​ലം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം വി​വി​ധ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ദു​രി​താ​ശ്വാ​സ​ത്തി​ന് ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴാ​ണ് ഹ​രി​യാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

169 പേ​ർ​ക്കാ​ണ് ഹ​രി​യാ​ന​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്ന് മ​ര​ണ​ങ്ങ​ളും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.