കൊറോണ വൈറസ് രോഗ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയും സെസും കേന്ദ്ര സർക്കാർ ഒഴിവാക്കി. വെന്റിലേറ്റേർ, സർജിക്കൽ മാസ്കുകൾ, കോവിഡ്-19 പരിശോധന കിറ്റുകൾ, വ്യക്തിഗത പരിരക്ഷ ഉപകരണങ്ങൾ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് ഒഴിവാക്കിയത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, വെന്റിലേറ്ററുകൾ, സർജിക്കൽ മാസ്ക്, പരിശോധന കിറ്റുകൾ, വ്യക്തിഗത പരിരക്ഷ ഉപകരണങ്ങൾ തുടങ്ങിയവയുടെ അടിയന്തര ആവശ്യകത കണക്കിലെടുത്ത് ഇറക്കുമതി ചെയ്യുന്നതിന് ഇവയുടെ കസ്റ്റംസ് തീരുവയും സെസും കേന്ദ്രസർക്കാർ ഇളവ് ചെയ്തു. ഇത് ഉടനടി പ്രാബല്യത്തിൽ വരുമെന്നും കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു.
ഉപകരണങ്ങൾ നിർമിക്കാനാവശ്യമായി ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളും ഇളവിന്റെ പരിധിയിൽ ഉൾപ്പെടും. ഇളവ് സെപ്റ്റംബർ 30 വരെ ലഭ്യമാകും.