മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്നതിൽ കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് രോഗികൾക്കും വൈറസ് ബാധിച്ച ഡോക്ടർമാര്‍ക്കും മാത്രമേ ഈ മരുന്ന് ഉപയോഗിക്കാൻ പാടുള്ളൂ എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മാത്രമല്ല, ഹൃദ്രോഗികൾ ഈ മരുന്ന് കോവിഡ് പ്രതിരോധത്തിനായി കഴിക്കുന്നത് അപകടകരമാണെന്നും അവർ കഴിക്കരുതെന്നും മുന്നറിയിപ്പു നൽകി. കോവിഡ് പ്രതിരോധത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെ ഹൈഡ്രോക്സിക്ലോറോക്വിന്റെ കയറ്റുമതി നിയന്ത്രണം കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു.
രാജ്യത്ത് ആവശ്യത്തിനുള്ള വ്യക്തിഗത സുരക്ഷാ സംവിധാനങ്ങളും (പിപിഇ) ആഭ്യന്തര ഉപഭോഗത്തിനുള്ള ഹൈഡ്രോക്സി ക്ലോറോക്വിനും ഉണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.