കൊറോണ വൈറസ് ബാധ മൂലം യുഎസിൽ മരിക്കുന്നവരുടെ എണ്ണം മുന്പ് പ്രവചിച്ചതിലും കുറയുമെന്ന് അനുമാനം. 61,000 പേർ മരിക്കാനാണു സാധ്യതയെന്നു വൈറ്റ്ഹൗസ് കൊറോണ വൈറസ് റെസ്പോൺസ് കോ-ഓർഡിനേറ്റർ ദെബോറ ബിർക്സ് പറഞ്ഞു. പ്രസിഡന്റ് ട്രംപ് മുന്പ് പറഞ്ഞത് 1- 2.4 ലക്ഷത്തിനിടെ ആളുകൾ മരിച്ചേക്കാമെന്നാണ്.
തെദ്രോസിനെതിരേ വീണ്ടും
ലോകാരോഗ്യ സംഘടനാ മേധാവി ഡോ. തെദ്രോസ് ഗെബ്രെയേസൂസ് ചൈനാ പക്ഷപാതിയാണെന്നും കൊറോണ മഹാവ്യാധിയെ രാഷ്ട്രീയവത്കരിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെയും ആരോപിച്ചു. സംഘടനയ്ക്കുള്ള ഫണ്ട് മരവിപ്പിക്കുമെന്ന ഭീഷണി വീണ്ടും മുഴക്കി. കഴിഞ്ഞദിവസവും ട്രംപ് ഇതേ കാര്യങ്ങൾ പറഞ്ഞിരുന്നു.
പത്തു മരുന്നുകൾ പരീക്ഷണത്തിൽ
പത്തു മരുന്നുകളുടെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചു. മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്റെ നാലു ക്ലിനിക്കൽ പരീക്ഷണമാണ് നടക്കുന്നതെന്നു വൈസ് പ്രസിഡന്റ് മൈക് പെൻസ് പറഞ്ഞു.