+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോ​ര്‍മു​ല വ​ണ്‍ കാ​ണി​ക​ളി​ല്ലാ​തെ ന​ട​ത്താ​ന്‍ ആ​ലോ​ചി​ക്കു​ന്നു

ഫോ​ര്‍മു​ല വ​ണ്‍ കാ​ര്‍ റേ​സിം​ഗ് കാ​ണി​ക​ളെ ഒ​ഴി​വാ​ക്കി ന​ട​ത്താ​ന്‍ ആ​ലോ​ചി​ക്കു​ന്നു. കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി അ​വ​സാ​നി​ച്ച​ശേ​ഷം പ്ര​ധാ​ന​മാ​യും യൂ​റോ​പ്പി​ല്‍ ഇ​ത്ത​രം റേ​സു​ക​ള്‍ ന​ട​ത്താ​നാ​ണ
ഫോ​ര്‍മു​ല വ​ണ്‍ കാ​ണി​ക​ളി​ല്ലാ​തെ ന​ട​ത്താ​ന്‍ ആ​ലോ​ചി​ക്കു​ന്നു
ഫോ​ര്‍മു​ല വ​ണ്‍ കാ​ര്‍ റേ​സിം​ഗ് കാ​ണി​ക​ളെ ഒ​ഴി​വാ​ക്കി ന​ട​ത്താ​ന്‍ ആ​ലോ​ചി​ക്കു​ന്നു. കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി അ​വ​സാ​നി​ച്ച​ശേ​ഷം പ്ര​ധാ​ന​മാ​യും യൂ​റോ​പ്പി​ല്‍ ഇ​ത്ത​രം റേ​സു​ക​ള്‍ ന​ട​ത്താ​നാ​ണ് എ​ഫ് വ​ണ്‍ ആ​ലോ​ചി​ക്കു​ന്ന​ത്.

മാ​ര്‍ച്ച് 15ന് ​ഓ​സ്‌​ട്രേ​ലി​യ​ന്‍ ഗ്രാ​ന്‍പ്രീ​യോ​ടെ 2020 സീ​സ​ണ്‍ ആ​രം​ഭി​ക്കാ​നി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി​യെ​ത്തു​ട​ര്‍ന്ന് റേ​സ് റ​ദ്ദാ​ക്കി​യി​ക്കു​ക​യാ​ണ്. ജൂ​ണ്‍ 28ന് ​ന​ട​ക്കു​ന്ന ഫ്ര​ഞ്ച് ഗ്രാ​ന്‍ പ്രീ​ക്ക് മു​മ്പു​ള്ള എ​ല്ലാ റേ​സു​ക​ളും മാ​റ്റി​വ​ച്ചി​രി​ക്കു​യാ​ണ്. എ​ട്ട് റേ​സു​ക​ളാ​ണ് മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​സീ​സ​ണി​ല്‍ എ​ന്തു​ത​ന്നെ​യാ​യാ​ലും എ​ട്ടു മു​ത​ല്‍ 19 റേ​സ് വ​രെ സാ​ധ്യ​മാ​കു​മെ​ന്ന് ഫോ​ര്‍മു​ല വ​ണ്‍ മോ​ട്ട​ര്‍സ്‌​പോ​ര്‍ട് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ റോ​സ് ബ്രാ​ന്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​സം ന​ട​ക്കേ​ണ്ട ബ​ഹ​റി​ന്‍ ഗ്രാ​ന്‍പ്രീ കാ​ണി​ക​ളി​ല്ലാ​തെ ന​ട​ത്താ​മെ​ന്ന് ആ​ദ്യം തീ​രു​മാ​നി​ച്ചു. എ​ന്നാ​ല്‍ പി​ന്നീ​ട് റേ​സ് മാ​റ്റി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സാ​ധാ​ര​ണ​യാ​യി ഓ​ഗ​സ്റ്റി​ല്‍ ഇ​ട​വേ​ള​യെ​ടു​ക്കു​ന്ന റേ​സി​ല്‍ ഇ​ത്ത​വ​ണ മാ​ര്‍ച്ച് മു​ത​ല്‍ ഇ​ട​വേ​ള​യെ​ടു​ത്ത് മേ​യ് മു​ത​ല്‍ റേ​സ് ആ​രം​ഭി​ക്കാ​നാ​ണ് എ​ഫ് വ​ണ്‍ ഒ​രു​ങ്ങു​ന്ന​ത്. പു​തി​യ മ​ത്സ​ര ക്ര​മ​ത്തിൽ‍ ആ​ഴ്ച അ​വ​സാ​ന​ങ്ങ​ളി​ല്‍ റേസിംഗ് ന​ട​ത്തി പു​തു​വ​ര്‍ഷ​ത്തി​നു​മു​മ്പ് സീ​സ​ണ്‍ പൂ​ര്‍ത്തി​യാ​ക്കാ​നാ​ണ് ഫോ​ര്‍മു​ല വ​ണ്‍ ഒ​രു​ങ്ങു​ന്ന​ത്.