+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​ർ ആ​ശു​പ​ത്രി വി​ട്ടു

കോ​വി​ഡ്19 ബാ​ധി​ച്ച് എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ഴു​വ​ൻ ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രും ആ​ശു​പ​ത്രി വി​ട്ട​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ക​ള​മ​ശേ​രി​യി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​
കോ​വി​ഡ്: എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​ർ ആ​ശു​പ​ത്രി വി​ട്ടു
കോ​വി​ഡ്-19 ബാ​ധി​ച്ച് എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ഴു​വ​ൻ ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രും ആ​ശു​പ​ത്രി വി​ട്ട​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ക​ള​മ​ശേ​രി​യി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​റു പേ​ർ​ക്കും രോ​ഗം മാ​റി. ഇ​വ​ർ കു​റ​ച്ചു ദി​വ​സം കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രും.

അ​തേ​സ​മ​യം, തൃ​ശൂ​രി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന വ​സ്ത്ര​വ്യാ​പാ​രി​യു​ടെ ര​ണ്ടാ​മ​ത്തെ ഫ​ല​വും നെ​ഗ​റ്റീ​വാ​ണെ​ന്ന് തെ​ളി​ഞ്ഞു. സൂ​റ​ത്താ​ണ് ഇ​യാ​ളു​ടെ സ്വ​ദേ​ശം. മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 354 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 84 പേ​ർ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യു​ന്ന​തും പു​തി​യ കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത​തും കേ​ര​ള​ത്തി​ന് ആ​ശ്വാ​സ​ക​ര​മാ​ണ്.