പോത്തൻകോട് ആശങ്കകൾ മാറിത്തുടങ്ങിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോത്തൻകോട് വാവറയന്പലം സ്വദേശി അബ്ദുൾ അസീസ് കോവിഡ് രോഗം ബാധിച്ച് മരിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന സാഹചര്യത്തിൽ ഇപ്പോൾ ആശങ്കകൾ മാറിയിട്ടുണ്ട്. പരിശോധനയ്ക്കായി അയച്ച സാംപിളുകൾ എല്ലാം നെഗറ്റീവായിരുന്നെന്ന് മന്ത്രി പറഞ്ഞു.
കൂടുതൽ പേരിലേക്ക് രോഗം പകരുമെന്ന മുൻകരുതലിനെ തുടർന്നാണ് പോത്തൻകോട്ട് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ നാല് പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.