കോവിഡ് ഭീതി നിലനില്‍ക്കെ കടയിലെ ഉത്പന്നങ്ങളില്‍ നക്കിയ സ്ത്രീയെ അറസ്റ്റ് ചെയ്തു. കാലിഫോര്‍ണിയ സ്വദേശിനിയായ ജെന്നിഫര്‍ വാക്കര്‍(52)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വടക്കന്‍ കാലിഫോര്‍ണിയയിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം. ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്. പലചരക്ക് സാധനങ്ങളിലും കടയിലെ ആഭരണങ്ങളിലുമെല്ലാം ഇവര്‍ നക്കി.
മാംസം, മദ്യം തുടങ്ങിയ സാധനങ്ങള്‍ വാങ്ങുവാനായി എടുത്തുവെങ്കിലും ഇവരുടെ കൈവശം പണമുണ്ടായിരുന്നില്ല. ഇവര്‍ നക്കുകയും സ്പര്‍ശിക്കുകയും ചെയ്ത സാധനങ്ങളെല്ലാം കടയുടമ നശിപ്പിച്ചു. 1,800 ഡോളര്‍ വിലമതിക്കുന്ന സാധനങ്ങളാണ് നശിപ്പിച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭീതി പടര്‍ത്തിയതിനും കടയിലെ ഉത്പന്നങ്ങള്‍ക്ക് നാശനഷ്ടം വരുത്തിയതിനുമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.