കോവിഡ്-19 ബാധിച്ച് അമേരിക്കയിൽ മൂന്നു മലയാളികൾകൂടി മരിച്ചു. കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്റ്റനന്റ് കമാൻഡർ സാബു എൻ. ജോണിന്റെ മകൻ പോൾ (21), കോഴഞ്ചേരി തെക്കേമല പേരകത്ത് ലാലു പ്രതാപ് ജോസ് (64), തൊടുപുഴ നെടിയശാല പുത്തൻവീട്ടിൽ മാത്യു കോശിയുടെ ഭാര്യ മറിയാമ്മ (80) എന്നിവരാണ് മരിച്ചത്.
മെഡിക്കൽ വിദ്യാർഥിയായ പോളിനു ഹോസ്റ്റലിൽനിന്നാണ് രോഗമുണ്ടായത്. ഇന്ത്യയിൽ സൈനിക സ്കൂളിൽ പഠിക്കവേ പോളിന് ഏറ്റവും മികച്ച വിദ്യാർഥിക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചിരുന്നു. പിതാവ് നാവികസേനയിൽനിന്നു വിരമിച്ച ശേഷം ഡാലസിൽ ഐബിഎമിൽ ജോലിയാണ്. അമ്മ കടുവത്തിങ്കൽ കുടുംബാംഗം ജെസി. ഏക സഹോദരൻ ഡേവിഡ്.
സ്പൈസസ് ബോർഡിലെ ഉദ്യോഗസ്ഥനായിരുന്ന വേളംകോട് ഞാളിയത്ത് ജോൺ (യോഹന്നാൻ) ആണ് സാബുവിന്റെ പിതാവ്.
ന്യൂയോർക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്ട്രേ ഷനിൽ (സബ്വെ) ട്രാഫിക് കണ്ട്രോളറായിരുന്നു മരിച്ച ലാലു പ്രതാപ്. മൂന്നര പതിറ്റാണ്ടു മുന്പ് അമേരിക്കയിലെത്തി. കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തിയിരുന്നു. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ജോസഫിന്റെയും കോഴഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായിരുന്ന മറിയാമ്മയുടെയും പുത്രനാണ്. ഭാര്യ: റേച്ചൽ ജോസ് വാര്യാപുരം ആലുനിൽക്കുന്നതിൽ സാമുവലിന്റെ മകളാണ്. മക്കൾ: ബെന്നി, ജൈനി. മരുമക്കൾ: കോറിൻ, പർസ.
കരിങ്കുന്നം കറുത്തേടത്ത് പുത്തൻപുരയിൽ കുടുംബാംഗ മായ മറിയാമ്മ 40 വർഷമായി അമേരിക്കയിലാണ്. നഴ്സ് ആയിരുന്നു. കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തിയിരുന്നു. മക്കൾ: വിനി, വിജു, ജിജു. മരുമക്കൾ: സാജു സാം, ഷിജി, സബ്ലിയ. മറിയാമ്മയുടെ 12 സഹോദരങ്ങളും അമേരിക്കയിൽത്തന്നെയാണ്.