+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും ​മ​ന്ത്രി​മാ​രു​ടെ​യും ശ​ന്പ​ളം വെട്ടിക്കുറച്ചു; എംപി ഫണ്ടും ഇല്ല

കോ​വി​ഡ്19​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ​യും എം​പി​മാ​രു​ടെ​യും ശ​ന്പ​ളം വെ​ട്ടി​ക്കു​റച്ചു. 30 ശ​ത​മാ​നം ശ​ന്പ​ള​മാ​ണ് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും ​മ​ന്ത്രി​മാ​രു​ടെ​യും ശ​ന്പ​ളം വെട്ടിക്കുറച്ചു; എംപി ഫണ്ടും ഇല്ല
കോ​വി​ഡ്-19​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ​യും എം​പി​മാ​രു​ടെ​യും ശ​ന്പ​ളം വെ​ട്ടി​ക്കു​റച്ചു. 30 ശ​ത​മാ​നം ശ​ന്പ​ള​മാ​ണ് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത്. ശ​മ്പ​ളം വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ പ്ര​ത്യേ​ക ഓ‌​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രാ​നാ​ണ് പ​ദ്ധ​തി. കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

രാ​ഷ്ട്ര​പ​തി​യും ഉ​പ​രാ​ഷ്ട്ര​പ​തി​യും സം​സ്ഥാ​ന ഗ​വ​ർ​ണ​ർ​മാ​രും 30 ശ​ത​മാ​നം ശ​ന്പ​ള​വും സം​ഭാ​വ​ന ന​ൽ​കും. സാ​മൂ​ഹ്യ പ്ര​തി​ബ​ന്ധ​ത ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് തീ​രു​മാ​നം. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് ശ​മ്പ​ളം കു​റ​ച്ച​ത്.

എം​പി ഫ​ണ്ടും ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് ഇ​ല്ല. എം​പി ഫ​ണ്ട് സ​ഞ്ചി​ത നി​ധി​യി​ലേ​ക്ക് പോ​കും. 2020-2021, 2021-2022 വ​ർ​ഷ​ങ്ങ​ളി​ലെ എം​പി വി​ക​സ​ന ഫ​ണ്ടാ​ണ് വേ​ണ്ടെ​ന്ന് വ​യ്ക്കു​ന്ന​ത്.