കോവിഡ് 19 രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആഗോളതലത്തിൽ 70,000 കവിഞ്ഞു. 70,172 പേരാണ് ഇതുവരെ മരിച്ചത്. ഇന്ന് 747 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്പെയിനിൽ ഇന്ന് 414 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 13,055 ആയി. ഇന്ന് 3,386 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
15,887 മരണങ്ങളുണ്ടായ ഇറ്റലിയിലാണ് കോവിഡ് ബാധിച്ച് ഏറ്റവും അധികം ആളുകൾ മരിച്ചത്. 3.36 ലക്ഷം പേർക്ക് രോഗം ബാധിച്ച അമേരിക്കയിലാണ് ഏറ്റവും അധികം രോഗികളുണ്ടായത്.
ബൽജിയത്തിൽ ഇന്ന് 185 പേർ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ മരണസംഖ്യ 1,632 ആയി. ഓസ്ട്രിയയിൽ 16 മരണങ്ങളും ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ 11 വീതം മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.