+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്തി​ന് ര​ണ്ട് മാ​സ​ത്തി​നി​ടെ ആ​വ​ശ്യം 2.7 കോ​ടി എ​ൻ95 മാ​സ്കു​ക​ൾ

കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന് അ​ടു​ത്ത ര​ണ്ട് മാ​സ​ത്തി​നി​ടെ ആ​വ​ശ്യം 2.7 കോ​ടി എ​ൻ95 മാ​സ്കു​ക​ൾ. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കു​ക​ളാ​ണി​ത്. ഇ​ന്ത്യ​ന്‍ എ​
രാ​ജ്യ​ത്തി​ന് ര​ണ്ട് മാ​സ​ത്തി​നി​ടെ ആ​വ​ശ്യം 2.7 കോ​ടി എ​ൻ95 മാ​സ്കു​ക​ൾ
കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന് അ​ടു​ത്ത ര​ണ്ട് മാ​സ​ത്തി​നി​ടെ ആ​വ​ശ്യം 2.7 കോ​ടി എ​ൻ95 മാ​സ്കു​ക​ൾ. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കു​ക​ളാ​ണി​ത്. ഇ​ന്ത്യ​ന്‍ എ​ക്‌​സ്പ്രസാ​ണ് ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്.

1.5 കോ​ടി പി​പിഇ കി​റ്റു​ക​ള്‍, 16 ല​ക്ഷം ടെ​സ്റ്റിം​ഗ് കി​റ്റു​ക​ള്‍, 50,000 വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ എ​ന്നി​വ​യും വേ​ണ്ടി വ​രു​മെ​ന്നാ​ണ് ക​ണ​ക്ക്. അ​താ​തു വ്യ​വ​സാ​യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ​ക്ക് ഉ​ത്പാ​ദ​നം എ​ത്ര​യും പെ​ട്ടെ​ന്ന് തു​ട​ങ്ങാ​നു​ള്ള നി​ര്‍​ദേ​ശ​വും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

ജൂ​ണി​ൽ 50,000 വെ​ന്‍റി​ലേ​റ്റു​ക​ള്‍ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്ക്. ഇ​തി​ല്‍ 16,000 വെ​ന്‍റി​ലേ​റ്റു​ക​ള്‍ പു​റ​ത്തി​റ​ങ്ങി. 34,000 വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍​ക്കു​ള്ള ഓ​ര്‍​ഡ​ര്‍ കൊ​ടു​ത്തി​ട്ടു​ണ്ട്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​യും കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.