രാജ്യത്ത് കോവിഡ്-19 ആശങ്കകൾ ഉയരുന്നു. നാലായിരത്തിലധികം പേർക്ക് രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 12 മണിക്കൂറിനിടെ 490 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 4,067 ആയി.
രാജ്യത്ത് മരണസംഖ്യയും നൂറ് കടന്നു. 109 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,666 പേർ ചികിത്സയിലാണ്. 292 പേർ രോഗ വിമുക്തി നേടി.
രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 700ലധികം കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 45 പേരാണ് കോവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ മരിച്ചത്.
തമിഴ്നാട്ടിൽ 571 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഭൂരിഭാഗവും നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തവരും ഇവരുമായി സന്പർക്കമുള്ളവരുമാണ്. ഇവിടെ അഞ്ച് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഡൽഹിയിൽ 503 പേർക്കും തെലുങ്കാനയിൽ 321 പേർക്കും ഗുജറാത്തിൽ 122 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയ്ക്കു പിന്നാലെ കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഗുജറാത്തിലാണ് 11 പേരാണ് ഇവിടെ മരിച്ചത്. ഡൽഹിയിലും തെലുങ്കാനയിലും ഏഴ് പേർ വീതവും മരിച്ചു.

Increase of 490 #COVID19 cases in the last 12 hours, India's positive cases cross 4000 mark - at 4067 (including 3666 active cases, 292 cured/discharged/migrated people and 109 deaths): Ministry of Health and Family Welfare pic.twitter.com/d5xHg53Y3M
— ANI (@ANI) April 6, 2020