ഓസ്ട്രേലിയയിൽനിന്ന് എത്തിയ എഴുപതുകാരന് കോവിഡ്-19 സ്ഥിരീകരിച്ചതോടെ ഒഡീഷയിലെ ഭൂവനേശ്വറിൽ രണ്ടിടങ്ങൾ സീൽ ചെയ്തു. ഭൂവനേശ്വർ മുനിസിപ്പൽ കോർപറേഷനു കീഴിലുള്ള സുന്ദർപാഡ, ജാദുപുർ എന്നിവിടങ്ങളാണ് സീൽ ചെയ്തത്.
സുന്ദർപാഡയിലെ കപില പ്രസാദ് കോളനിയിലെ താമസക്കാരനായ എഴുപതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ മറ്റൊരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് ഭൂവനേശ്വർ മുനിസിപ്പൽ കോർപറേഷൻ കമ്മീഷണർ പി.സി. ചൗധരി പറഞ്ഞു.
ബോമിഹാലിലും ഒരു കുടുംബത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ആരെയും ഈ പ്രദേശങ്ങളിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നും ചൗധരി കൂട്ടിച്ചേർത്തു.