+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​യ​ര്‍​ല​ൻഡി​ല്‍ മ​ല​യാ​ളി ന​ഴ്സ് കോവിഡ് ബാധിച്ച് മ​രി​ച്ചു

കൊ​റോ​ണ​വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് അ​യ​ര്‍​ല​ന്‍​ഡി​ല്‍ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു. കോ‌​ട്ട​യം കു​റു​പ്പ​ന്ത​റ ഇ​ര​വി​മം​ഗ​ലം പ​ഴ​ഞ്ചി​റ​യി​ൽ ജോ​ര്‍​ജ് പോ​ളി​ന്‍റെ ഭാ​ര്യ ബീ​ന (54)യാ​ണ് മ​രി​ച്ച​ത്
അ​യ​ര്‍​ല​ൻഡി​ല്‍ മ​ല​യാ​ളി ന​ഴ്സ് കോവിഡ് ബാധിച്ച് മ​രി​ച്ചു
കൊ​റോ​ണ​വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് അ​യ​ര്‍​ല​ന്‍​ഡി​ല്‍ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു. കോ‌​ട്ട​യം കു​റു​പ്പ​ന്ത​റ ഇ​ര​വി​മം​ഗ​ലം പ​ഴ​ഞ്ചി​റ​യി​ൽ ജോ​ര്‍​ജ് പോ​ളി​ന്‍റെ ഭാ​ര്യ ബീ​ന (54)യാ​ണ് മ​രി​ച്ച​ത്. ദ്രോ​ഗ്ഡ ലൂ​ർ​ദ്ദ് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സാ​യി​രു​ന്ന ഇവർ അ​ര്‍​ബു​ദ​ത്തെ തു​ട​ർ​ന്ന് ഏ​റെ​നാ​ളാ​യി ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്നു.

അ​ര്‍​ബു​ദ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം മു​ത​ല്‍ ബീ​ന ജോ​ലി​യി​ല്‍ നി​ന്നും അ​വ​ധി​യി​ലാ​യി​രു​ന്നു. ഇ​വ​ർ​ക്ക് രണ്ട് ദിവസം മുൻപാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

സം​സ്‌​കാ​രം ഐ​റി​ഷ് സ​ര്‍​ക്കാ​രി​ന്‍റെ കൊ​റോ​ണ പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ചു ന​ട​ത്തും. ബ​ൾ​ഗേ​റി​യി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ റോ​സ്മി​യും ആ​ൻ​മി​യും ഇ​വ​രു​ടെ മ​ക്ക​ളാ​ണ്. ബീ​ന​യു​ടെ ഭ​ർ​ത്താ​വ് ജോ​ർ​ജും മ​ക​ൾ ആ​ൻ​മി​യും നി​ല​വി​ൽ അ​യ​ർല​ൻഡി​​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

മ​ക​ൾ റോ​സ്മി അ​യ​ർ​ല​ൻഡി​​ലേ​ക്ക് വ​രാ​ൻ ക​ഴി​യാ​ത്ത​തു​മൂ​ലം നി​ല​വി​ൽ ബ​ൾ​ഗേ​റി​യ​യി​ലാ​ണു​ള്ള​ത്. 15 വ​ർ​ഷ​മാ​യി ഇ​വ​രു​ടെ കു​ടും​ബം അ​യ​ർ​ല​ൻഡി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ